നിങ്ങള്‍ക്കായി ‘ആയിഷ’യെ പരിചയപ്പെടുത്തുന്നു

നടി മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ആയിഷയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.താരത്തിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലിഷിലും ഏതാനും ഇതര ഇന്ത്യന്‍ ഭാഷകളിലുമായണ് ചിത്രം എത്തുക. മഞ്ജു വാര്യരും സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

നിങ്ങള്‍ക്ക് ആയിഷയെ പരിചയപ്പെടുത്തുന്നു.ഒരുപക്ഷേ മലയാളത്തിലെയും അറബിയിലെയും ആദ്യ വാണിജ്യ സിനിമയായിരിക്കും ഇത്. അമീര്‍, സക്കറിയ എന്നിവരടങ്ങിയ കുഴുവന്‍ ടീമിനോടൊത്തുളള യാത്രക്കായി കാത്തിരക്കുന്നു.കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുക.എന്നാണ് മഞ്ജു വാര്യര്‍ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആദ്യ കമേഴ്‌സ്യല്‍ മലയാള-അറബിക് ചിത്രമാണ്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. സംവിധായകന്‍ സക്കറിയയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആഷിഫ് കക്കോടിയാണ് രചന. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം പൂര്‍ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്.എം. ജയചന്ദ്രനാണ് സംഗീതം. 2022 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ്, ഫെദര്‍ ടെച്ച് മൂവി ബോക്‌സ് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വഹിക്കുന്നു.

ചതുര്‍മുഖം, പ്രീസ്റ്റ് എന്നി ചിത്രങ്ങള്‍ അടുത്തിടെ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രങ്ങള്‍. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയാണ് ചതുര്‍മുഖം.മഞ്ജുവാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചതുര്‍മുഖം രചിച്ചിരിക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ്. ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ക്ഷന്‍സ് എന്നീ ബാനറുകളില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജിസ്സ് ടോംസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദന്‍ രാമനുജം ക്യാമറയും മനോജ് എഡിറ്റിങും സൌണ്ട് ഡിസൈന്‍-ബാക്ക്‌ഗ്രൌണ്ട് സ്‌ക്കോര്‍ ഡോണ്‍ വിന്‍സന്റും നിര്‍വ്വഹിച്ചിരിക്കുന്നു.