മൂന്നു ഭാഷകളിലായി അതിരന്റെ പുതിയ പോസ്റ്ററുകള്‍..

അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് സായ് പല്ലവി, ഫഹദ് ഫാസില്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന അതിരന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. സായുടെയും ഫഹദിന്റെയും ഒരു പ്രണയനിമിഷത്തിലെ രംഗത്തില്‍ ഒരുക്കിയ പോസ്റ്റര്‍ ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തിരിന്നു. ഇപ്പോള്‍
ചിത്രത്തിന്റെ മൂന്ന് ഭാഷകളിലായുള്ള പുതിയ പോസ്റ്ററുകളും അണിയറപ്പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സെന്‍ച്വറി ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും വിവേക് ആണ് നിര്‍വഹിക്കുന്നത്. പി എഫ് മാത്യൂസാണ് തിരകഥയൊരുക്കിയിരിക്കുന്നത്. ഏപ്രിലില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി കാത്തിരിപ്പ് തുടങ്ങിയിരിക്കുകയാണ്..

പുതിയ പോസ്റ്ററുകള്‍ കാണാം..