വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നു. ‘അസുരന്’ എന്ന ചിത്രത്തിലൂടെ ആണ് ഇരുവരും വീണ്ടും എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായുള്ള പുതിയ മേയ്ക്ക് ഓവര്‍ പുറത്തുവിട്ടിരിക്കുകയാണ് ധനുഷ്.
തമിഴിലെ പ്രമുഖ എഴുത്തുകാരന് പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
ധനുഷ്-വെട്രിമാരന് കൂട്ടുകെട്ടില്‍ ഇറങ്ങിയ ‘വടചെന്നൈ’ മികച്ച ബോക്സ് ഓഫീസ് കളക്ഷനും, നിരൂപക പ്രശംസയും നേടിയിരുന്നു. കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ അടക്കം നിരവധി മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്.