ഒന്ന് ചിരിച്ചാലെന്താ, എന്തിനാ ഇത്ര ബലം പിടിക്കുന്നത് എന്നൊക്കെ ചോദിച്ചിരുന്നു.”; ഇത്താത്ത വന്നപ്പോൾ മുതൽ അതൊക്കെ മാറി; അസ്‌കർ അലി

','

' ); } ?>

നടൻ ആസിഫ് അലിയുടെ വിവാഹത്തോടെ ആസിഫുമായുള്ള ബന്ധത്തിൽ വന്ന മാറ്റത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടനും സഹോദരനുമായ അസ്‌കർ അലി. ഇത്താത്ത സമ ആസിഫ് അലി വന്നതോടെ ജീവിതം മാറിയിട്ടുണ്ടെന്നും, തന്റെ ഉമ്മയെ പോലെ തന്നെയാണ് ഇത്താത്തയെന്നും അസ്‌കർ പറഞ്ഞു. കൂടാതെ പണ്ട് ചേട്ടനോടുള്ളത് ബഹുമാനം കലർന്ന ഒരു ഭയമാണെന്നും, ഇപ്പോൾ കുറച്ച് കൂടെ കമ്പനി ആയിട്ടുണ്ടെന്നും അസ്‌കർ കൂട്ടിച്ചേർത്തു. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് അസ്‌കറിന്റെ പ്രതികരണം.

”എന്നോട് കുറച്ചു കൂടി കമ്പിനിയായി സംസാരിക്കണമെന്ന് എനിക്ക് പണ്ട് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. ഞങ്ങളുടേത് കുറച്ചു ബഹുമാനത്തോടു കൂടിയുള്ള ചേട്ടന്‍-അനിയന്‍ ബന്ധമായിരുന്നു. അത് ഞാന്‍ ഇടയ്ക്ക് ഇത്താത്ത വഴി പറയും. പുള്ളിയ്ക്ക് എന്നെ കാണുമ്പോള്‍ ഒന്ന് ചിരിച്ചാലെന്താ എന്ന്. എന്തിനാ ഇത്ര ബലം പിടിക്കുന്നത് എന്ന് ചോദിക്കും. പക്ഷെ ഇപ്പോള്‍ അതില്‍ നിന്നെല്ലാം മാറി. ഇടയ്ക്ക് ഇടയ്ക്ക് വിളിക്കും, എന്താണ് ചെയ്യുന്നതൊക്കെ ചോദിക്കും. ഇത്താത്ത വന്നതോടെ ജീവിതം മാറിയിട്ടുണ്ട്. എനിക്ക് എന്റെ ഉമ്മയെ പോലെ തന്നെയാണ് ഇത്താത്തയും” എന്നാണ് അസ്‌കര്‍ പറഞ്ഞത്.

അതേസമയം, സംഭവം അധ്യായം ഒന്ന് ആണ് അസ്‌കറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ടൈം ലൂപ്പ് ത്രില്ലറായി ഒരുക്കിയ ചിത്രം കയ്യടി നേടിയിരുന്നു. ആരം ആണ് അസ്‌കറിന്റെ പുതിയ സിനിമ. സൈജു കുറുപ്പ് നായകനായ ചിത്രം ഇന്നാണ് തിയേറ്ററുകളിലേക്ക് എത്തിയത്.