മലയാള സിനിമയിലേക്ക് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിലൂടെ മറ്റൊരു സംവിധായകന്‍ കൂടി.!

എന്നും മികച്ച ചിത്രങ്ങളും, കയ്യടികളിലൂടെ പ്രേക്ഷക പ്രശംസകളും ഏറ്റു വാങ്ങുന്ന നിര്‍മ്മാതാക്കളില്‍ ഒരാളാണ് ആഷിക് ഉസ്മാന്‍. ഈ ഇടെ പുറത്തിറങ്ങി മെഗാഹിറ്റ് ആയി മാറി ഖാലിദ് റഹ്മാന്റെ സംവിധാന മികവില്‍ ടോവിനോ തോമസ് മുഖ്യ വേഷം കൈകാര്യം ചെയ്ത ‘തല്ലുമാല’ ഇതിനൊരു ഉത്തമ ഉദാഹരണമാണ്.

നല്ലൊരു ചിത്രം പുറത്തിറങ്ങാന്‍ വെറും സാമ്പത്തിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വെച്ചുള്ള നിര്‍മ്മാണ കമ്പനികളില്‍ നിന്നും തീര്‍ത്തും വേറിട്ടു നില്‍ക്കുന്നതാണ് ‘ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്’ എന്ന ബാനര്‍. ഇപ്പോള്‍ ഇതാ പ്രസ്തുത നിര്‍മ്മാണ കമ്പനിയുടെ അടുത്ത ചിത്രത്തിലൂടെ കഴിവുറ്റ മറ്റൊരു പുതുമുഖ സംവിധയകനെ കൂടി മലയാള സിനിമക്ക് ലഭിക്കുകയാണ്.

തല്ലുമാലയുടെയേയും അയല്‍ വാശിയുടെയേയും സഹ സംവിധായനായ നഹാസ് നാസറാണ് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ‘കെട്ടിയോളാണെന്റെ മാലാഖ’എന്ന സൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റര്‍ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്