ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിവാഹിതരായ സംവിധായകന്‍ ആഷിക്കും നടി റിമ കല്ലിങ്കലും നല്ല മാതൃകയാണെന്ന് നടന്‍ ഹരീഷ് പേരടി. 101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെണ്‍കുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനര്‍ചിന്തനം നടത്തേണ്ട സമയമാണിതെന്നും അദ്ദേഹം കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…
കൊറോണ കാലത്തെ വിവാഹങ്ങള്‍ നമ്മളെ പലതും ഓര്‍മ്മ പെടുത്തുന്നുണ്ട് …അതില്‍ പ്രധാനമാണ്…രണ്ടു പേര്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനികുമ്പോള്‍ അനാവിശ്യ ചിലവുകള്‍ ഒഴിവാക്കുക എന്നത്…അതില്‍ നല്ല മാതൃകയാണ് ആഷിക്കും റീമയും..കൊറോണ കാലത്തിനും എത്രയോ മുമ്പേ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിവാഹ ചിലവിന്റെ പണം എറണാകുളം ജനറല്‍ ആശുപത്രിക്ക് സംഭാവന ചെയ്തവര്‍ …നവ സിനിമകളെ നെഞ്ചിലേറ്റുന്നവര്‍ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല …101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെണ്‍കുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനര്‍ചിന്തനം നടത്തേണ്ട സമയമാണിത് …വിവാഹ ജീവിതത്തിന് തയ്യാറെടുക്കുന്നവര്‍ക്കുള്ള മാനസിക വിദ്യാഭ്യാസത്തിനും നിയമ പരിവര്‍ത്തനം അത്യാവിശ്യമാണ്…പെണ്‍ വീട്ടുകാര്‍ അര്‍ജന്റീനയും ആണ്‍ വീട്ടുക്കാര്‍ ബ്രസീലുമായി മാറുന്ന കാണികള്‍ ആര്‍ത്തു വിളിക്കുന്ന ഒരു മല്‍സരമാണ് പല സ്ഥലങ്ങളിലും നടക്കുന്നത്…സ്വാതന്ത്ര്യത്തിന്റെ കാറ്റേല്‍ക്കുന്ന രണ്ട് വ്യക്ത്യകളുടെ കുടിചേരലാണ് വിവാഹം…കൊറോണ എന്ന അധ്യാപകന്‍ നമ്മളെ പലതും പഠിപ്പിക്കുന്നുണ്ട്…