മീ ടു ആരോപണങ്ങളില്‍ കുടുങ്ങി നില്‍ക്കുന്ന നടന്‍ അലന്‍സിയറിനെതിരെ സംവിധായകന്‍ ആഷിഖ് അബു. അലന്‍സിയറുമായി ചില സിനിമകളില്‍ ഒരുമിച്ച് ജോലി ചെയ്യേണ്ടി വന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നുവെന്ന് ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അലന്‍സിയറിനെതിരെ ലൈംഗിക അതിക്രമ ആരോപണം നടത്തിയ ദിവ്യ ഗോപിനാഥിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട് പോസ്റ്റില്‍.
അലന്‍സിയറിന്റെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നുവെന്നും അലന്‍സിയര്‍ സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടു നടക്കുകയാണെന്നും ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ആഭാസം ഷൂട്ടിങിനിടെ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തിയിരുന്നത്. മറ്റു സിനിമയുടെ സെറ്റില്‍ പോയി താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെക്കുറിച്ച് അലന്‍സിയര്‍ മോശമായി സംസാരിച്ചുവെന്നും ദിവ്യ പറഞ്ഞിരുന്നു.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്