താര തിളക്കത്തിൽ ആശ ശരത്തിന്റെ ഇളയമകൾ കീർത്തനയുടെ വിവാഹനിശ്ചയം; അതിഥികളായി ദിലീപ്, ജയറാം, സുരേഷ് ഗോപി

','

' ); } ?>

പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ ആശ ശരത്തിന്റെ ഇളയമകൾ കീർത്തനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അഖിലാണ് വരൻ. കൊച്ചിയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖരുടെ വൻനിര തന്നെ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. ദിലീപ്, ജയറാം, സുരേഷ് ഗോപി, രാധിക സുരേഷ് ഗോപി, സിദ്ദീഖ്, ലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയ നിരവധി താരങ്ങൾ ദമ്പതികൾക്ക് ആശംസ നേരാൻ എത്തിയിരുന്നു. കാനഡയിലെ വെസ്‌റ്റേൺ സർവകലാശാലയിൽ നിന്ന് സിന്തറ്റിക് ബയോളജിയിൽ ബിരുദം പൂർത്തിയാക്കിയ വ്യക്തിയാണ് കീർത്തന.

അടുത്തിടെയായിരുന്നു ആശ ശരത്തിന്റെ മൂത്തമകൾ ഉത്തരയുടെ വിവാഹം. അമ്മയോടൊപ്പം നൃത്തവേദികളിൽ സജീവമായ ഉത്തര, 2021-ലെ മിസ് കേരള റണ്ണറപ്പ് കൂടിയായിരുന്നു. ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദമുള്ള ഉത്തര, അമ്മയ്ക്കൊപ്പം ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തെന്നിന്ത്യൻ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ‘ദൃശ്യം 3’ ആണ് ആശ ശരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഐജി ഗീതാ പ്രഭാകർ എന്ന ശക്തമായ കഥാപാത്രമായി താരം വീണ്ടും സ്ക്രീനിലെത്തി മികച്ച പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് താരകുടുംബത്തിൽ ഇപ്പോൾ മംഗളവാർത്ത എത്തിയിരിക്കുന്നത്.