ആശാ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയായി

ആശാ ശരത്തിന്റെ മകളും നടിയും നര്‍ത്തകിയുമായ ഉത്തര വിവാഹിതയായി. ആദിത്യനാണ് ഉത്തരയുടെ വരന്‍. കൊച്ചിയില്‍ അഡ്ലക്സ് ഇന്റര്‍നാഷ്‌നല്‍ കണ്‍വെന്‍ഷനില്‍ വച്ച് നടക്കുന്ന വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തു. മുംബൈയില്‍ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലില്‍ വിവാഹ റിസപ്ഷനും നടക്കും.

 

ഉത്തര അമ്മയ്‌ക്കൊപ്പം നൃത്തവേദികളില്‍ സജീവമാണ്. മെക്കാനിക്കല്‍ എന്‍ജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ആശ ശരത്തും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 2021ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര. ബിസിനസ് അനലിറ്റിക്സില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു.