‘ലോക’യുടെ രണ്ടാം ഭാഗത്തിന്റെ കഥ എഴുതി തുടങ്ങി, ചിത്രം പരാജയപ്പെട്ടിരുന്നെങ്കിലും രണ്ടാം ഭാഗം പുറത്തിറക്കുമായിരുന്നു”; ഡൊമിനിക് അരുൺ

','

' ); } ?>

“ലോക” പരാജയപ്പെട്ടിരുന്നെങ്കിലും ചിത്രത്തിന് രണ്ടാം ഭാഗം പുറത്തിറക്കുമായിരുന്നെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ ഡൊമിനിക് അരുൺ. കൂടാതെ ചിത്രത്തിലെ ഒരു രംഗത്തിൽ കല്യാണിക്ക് പകരം ഡ്യൂപ്പ് അഭിനയിച്ചെങ്കിലും അത് ശരിയായില്ലെന്നും, ‘ലോക’യുടെ രണ്ടാം ഭാഗത്തിന്റെ കഥ എഴുതി തുടങ്ങിയെന്നും സംവിധായകൻ പറഞ്ഞു. മലയാള മനോരമ ഹോർത്തൂസിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘നീലി 2.0: ദ് ജേർണി ഫ്രം മിത്ത് ടു മാസ്‌റ്റർപീസ്’ എന്ന വിഷയത്തിൽ നടിയും സംവിധായകയുമായ ശാന്തി ബാലകൃഷ്ണനോടൊപ്പം സംസാരിക്കുകയായിരുന്നു ഡൊമിനിക്. വർഗീസ് ആൻ്റണിയായിരുന്നു മോഡറേറ്റർ.

“ലോക ഫ്രാഞ്ചൈസിയുടെ 5 ഭാഗങ്ങളുടെയും തിരക്കഥ ഉൾപ്പെടെ പൂർത്തിയായിരിക്കുകയാണെന്നു ചിലർ കരുതുന്നതു ശരിയല്ലെന്നു ഡൊമിനിക് പറഞ്ഞു, കഥയും ഏതൊക്കെ ഭാഗങ്ങളിൽ ആരൊക്കെയാണുള്ളതെന്നും മാത്രമേ തീരുമാനമായിട്ടുള്ളൂ. രണ്ടാം ഭാഗത്തിന്റെ തിരക്കഥയാണ് ഇപ്പോൾ എഴുതിത്തുടങ്ങിയിരിക്കുന്നത്. ലോക ഒരു ഫ്രാഞ്ചൈസി സിനിമ ആയി ആദ്യം ആലോചിച്ചിരുന്നില്ല. മുഴുവൻ കഥാപാത്രങ്ങളുടെയും ഭൂതകാലം തേടിപ്പോയാലോ എന്നു ദുൽഖർ പറഞ്ഞിടത്തുനിന്നാണ് ഇതൊരു ഫ്രാഞ്ചൈസിയിലേക്കു വളരുന്നത്. അങ്ങനെയാണു യക്ഷിക്കു പിന്നാലെ ചാത്തൻ ഇതിലേക്കു വരുന്നത്. പിന്നെ മറ്റു കഥാപാത്രങ്ങളും. ആദ്യഭാഗം വിജയമായിരുന്നില്ലെങ്കിൽപോലും രണ്ടാം ഭാഗം ചെയ്തേനെ.” ഡൊമിനിക് അരുൺ പറഞ്ഞു.

“ചന്ദ്രയെ കണ്ടെത്തുക എന്നത് വെല്ലുവിളിയായിരുന്നു. തിരക്കഥയിൽ ആദ്യം പ്രായമുള്ള വ്യക്‌തിയെയാണ് ചന്ദ്രയായി പരിഗണിച്ചെങ്കിലും ചെറുപ്പക്കാരിലേക്ക് എത്തിയപ്പോൾ കല്യാണിയായിരുന്നു ഫസ്റ്റ് ചോയ്സ്. മനസിൽ ആഗ്രഹിക്കുന്ന പോലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുന്ന ആളെയാണ് നോക്കിയത്. ‘ആന്റണി’ എന്ന സിനിമ കണ്ടതോടെ കല്യാണിയെ ഉറപ്പിക്കുകയായിരുന്നു. ദുൽഖറാണ് സിനിമയുടെ കാര്യം അവതരിപ്പിച്ചത്. പിന്നീട് സ്‌റ്റോറി നരേറ്റ് ചെയ്യുകയായിരുന്നു. ഒരു രംഗത്തിൽ കല്യാണിക്ക് പകരം ഡ്യൂപ്പ് അഭിനയിച്ചെങ്കിലും അത് ശരിയായില്ല. എഡിറ്റ് ചെയ്‌ത ആദ്യ വേർഷൻ തന്നെ ദുൽഖറിന് ഇഷ്ടപ്പെടും ചെയ്തു.” ഡൊമിനിക് അരുൺ കൂട്ടിച്ചേർത്തു.