കൊച്ചി കിഴക്കമ്പലത്തെ പാറാട്ട് വീട്ടില്‍ പി.ആര്‍ ശ്രീജേഷിന് ഇന്ന് അവിസ്മരണീയ ദിനമായിരുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടില്‍ എത്തി അഭിനന്ദനങ്ങള്‍ അറിയിച്ചു. മമ്മുക്കയോടൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ, ജോര്‍ജ് തുടങ്ങിയവരും വീട്ടില്‍ എത്തിയിരുന്നു. മമ്മുക്ക ബൊക്കെ കൊടുക്കുമ്പോള്‍ ശ്രീജേഷ് പറഞ്ഞത്, ‘ഒളിമ്പിക്കിന് മെഡല്‍ വാങ്ങിച്ചപ്പോള്‍ ഇത്രയും കൈ വിറച്ചിട്ടില്ല എന്ന്’. തുടര്‍ന്ന് കുടുംബാംഗങ്ങളോടൊപ്പം അല്പസമയം ചിലവഴിച്ചതിന് ശേഷം അദ്ദേഹവും കൂട്ടരും ഇറങ്ങി.
അന്താരാഷ്ട്ര ഹോക്കി കളിക്കാരനും നിലവില്‍ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറുമാണ് പട്ടത്ത് രവീന്ദ്രന്‍ ശ്രീജേഷ് എന്ന പി.ആര്‍. ശ്രീജേഷ്.ധ1പ 2020 സമ്മര്‍ ഒളിമ്പിക്‌സ് പുരുഷ ഫീല്‍ഡ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ വെങ്കല മെഡല്‍ നേട്ടത്തില്‍ ശ്രീജേഷ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
കിഴക്കമ്പലം സെന്റ് ആന്റണീസ് എല്‍.പി.എസിലും സെന്റ് ജോസഫ്സ് സ്‌കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസ ജീവിതം.കൃഷിക്കാരനായ അച്ഛന്‍ പി.ആര്‍ രവീന്ദ്രനെ സഹായിക്കുവാന്‍ പാടം ഉഴാനും കൊയ്യാനും മെതിക്കാനുമൊക്കെ ശ്രീജേഷ് ഒപ്പം കൂടുമായിരുന്നു. 2000 ല്‍ ആണ് ശ്രീജേഷ് ജി.വി.രാജ സ്‌കൂളിലെത്തുന്നത്. അത്‌ലറ്റിക് വിഭാഗത്തിലാണ് ശ്രീജേഷ് ജി.വി. രാജയില്‍ പ്രവേശിച്ചതെങ്കിലും പിന്നീട് ഹോക്കി ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയതലത്തില്‍ കളിക്കാനായി.
എറണാകുളം ജില്ലയിലെകിഴക്കമ്പലത്ത്പട്ടത്ത് രവീന്ദ്രന്റെ മകനായി1986മേയ് 8നുജനിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.ധ3പ2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍പങ്കെടുത്ത ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗവും2016 ലെ റിയോ ഒളിമ്പിക്‌സില്‍ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. പി ആര്‍ ശ്രീജേഷിന് 2015 ലെ അര്‍ജുന പുരസ്‌കാരം ലഭിച്ചു.ധ4പമുന്‍ ലോങ്ജമ്പ് താരവുംആയുര്‍വേദഡോക്ടറുമായഅനീഷ്യയാണ്ഭാര്യ.