‘മമ്മി’ താരം ഇനി വിജയ് ദേവരകൊണ്ടയുടെ വില്ലൻ; ഇന്ത്യൻ സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി അർണോൾഡ് വോസ്‌ലൂ

','

' ); } ?>

വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രത്തിൽ വില്ലനാവാനൊരുങ്ങി ഹോളിവുഡ് താരം അർണോൾഡ് വോസ്‌. രാഹുൽ സൻക്രിത്യാൻ സംവിധാനം ചെയ്യുന്ന പീരിഡ് ആക്‌ഷൻ ത്രില്ലറിലാണ് അർണോൾഡ് പ്രധാന വേഷത്തിലെത്തുന്നത്. ബ്രിട്ടിഷ് ഓഫിസറുടെ കഥാപാത്രമായാകും അദ്ദേഹം പ്രത്യക്ഷപ്പെടുക.

‘മമ്മി’ സിനിമകളിലൂടെ പ്രേക്ഷകരെ വിറപ്പിച്ച നടനാണ് അർണോൾഡ് വോസ്‌. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണിത്. 1854-നും 1878-നും ഇടയിൽ, ബ്രിട്ടിഷ് കോളനി വാഴ്‌ച അതിൻ്റെ ഉന്നതിയിൽ നിന്ന കാലഘട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാർഥ ചരിത്ര സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സിനിമ, ചെറുത്തുനിൽപ്പ്, വിപ്ലവം, സ്വത്വം എന്നീ പ്രമേയങ്ങളെയാണ് ആസ്പ്‌പദമാക്കുന്നത്.

‘ടാക്സിവാല’ എന്ന ചിത്രത്തിനുശേഷം രാഹുലും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മൈത്രി മൂവി മേക്കേഴ്‌സിൻ്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വമ്പൻ ക്യാൻവാസും വൈകാരിക മുഹൂർത്തങ്ങളും സമന്വയിപ്പിക്കുന്ന ഈ ചിത്രം, തെലുങ്ക് പീരിയഡ് സിനിമകൾക്ക് ഒരു പുതിയ അളവുകോൽ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികയായി എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും, നിർമാതാക്കൾ ഇക്കാര്യത്തിൽ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.