തമിഴ് സൂപ്പര്‍ താരം അര്ജുന് മലയാളത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വിരുന്നിന്റെ ആദ്യ ഷെഡ്യൂള്‍ പീരുമേട്ടില്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ആദ്യം ഷൂട്ട് തുടങ്ങി 17 ദിവസം നീണ്ടതായിരുന്നു ആദ്യ ഷെഡ്യൂള്‍ എന്ന് സംവിധായകന് കണ്ണന് താമരക്കുളം പറഞ്ഞു. പട്ടാഭിരാമന്, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന് താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്സ്ട്രീം ഫാമിലി ത്രില്ലര്‍ ചിത്രമാണ് ‘വിരുന്ന്’. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്ജുന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.നിക്കി ഗില്‍റാണി ആണ് ചിത്രത്തിലെ നായിക. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ.ഗിരീഷ് നെയ്യാര്‍, എന്‍.എം ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മുകേഷ്, ബൈജു സന്തോഷ്, അജു വര്‍ഗ്ഗീസ്, ധര്മ്മജന് ബോള്‍ഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാര്‍,ആശാ ശരത്ത്, സുധീര്‍, മന്‍രാജ്, കോട്ടയം പ്രദീപ്, ശോഭ മോഹന്‍, പോള്‍ താടിക്കാരന്, ജിബിന്‍ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ നായികാനിര്‍ണയം പൂര്‍ത്തിയായി വരുന്നു. ചിത്രത്തിന്റെ കഥാ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിന്റേതാണ്. കണ്ണന് താമരക്കുളം ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് വിരുന്ന്.
കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണന് എന്നിവരുടെ വരികള്‍ക്ക് രതീഷ് വേഗ, സാനന്ദ് ജോര്‍ജ് എന്നിവര്‍ സംഗീതം നല്കുന്നു. ഛായാഗ്രഹാണം രവിചന്ദ്രന്‍, എഡിറ്റിംഗ് വി.ടി ശ്രീജിത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര് അനില്‍ അങ്കമാലി, കലാസംവിധാനം സഹസ് ബാല, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, മേക്കപ്പ് പ്രദീപ് രംഗന്, അസോ. ഡയറക്ടര്‍ സുരേഷ് ഇളമ്പല്‍, പി.ആര്.ഓ പി.ശിവപ്രസാദ് & സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.