”വേദനിപ്പിക്കുന്ന ഭംഗി.. കവിതപോലെയെന്ന് വരെ പറയാം..” ജോക്കര്‍ ട്രെയ്‌ലറിനെക്കുറിച്ച് അര്‍ജുന്‍ കപൂര്‍…

ഹെത്ത് ലെഡ്ജര്‍ എന്ന അതുല്യ പ്രതിഭയുടെ അഭിനയത്തിലൂടെ അനശ്വരമായ കഥാപാത്രമാണ് ഹോളിവുഡിലെ ബാറ്റ്മാന്‍ പരമ്പരയിലൂടെ ജനിച്ച ജോക്കര്‍ എന്ന കഥാപാത്രം. ചിത്രം മികച്ച വിജയം നേടി ലോകത്തെമ്പാടും ശ്രദ്ധ നേടിയെങ്കിലും തന്റെ കഥാപാത്രത്തോടെ പുലര്‍ത്തിയ നീതിയുടെ പര്യവസാനമായി ലെഡ്ജര്‍ ചിത്രത്തിന്റെ എഡിറ്റിങ്ങ് നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അമിതമായ മയക്ക് മരുന്ന് ഉപയോഗത്തിലൂടെ മരിച്ചു. ഇന്ന് ജോക്കറിന്റെ ഉറവിടത്തേക്ക് കുറിച്ച് ഹോളിവുഡില്‍ മറ്റൊരു കഥ തയ്യാറാവുമ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരും പകരക്കാരനായി അഭിനയിക്കുന്ന ജാക്വിന്‍ ഫീനിക്‌സിനും ആ സ്വീകാര്യത ലോകത്തെല്ലായിടത്തുമായി ലഭിക്കുകയാണ്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനെ പ്രശംസിച്ച് നടന്‍ അര്‍ജുന്‍ കപൂറും രംഗത്തെത്തി. പഴയ ചിത്രത്തിന്റെ അതേ മനോഹാരിതയോടെ തയ്യാറാക്കിയിരിക്കുന്ന ഒരു നല്ല സൈക്കോളജിക്കല്‍ ത്രില്ലര്‍ തന്നെയാണ് സ്‌ക്രീനുകളിലേക്കെത്താനിരിക്കുന്നതെന്ന് ട്രെയ്‌ലര്‍ പറയുന്നു.

തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കിട്ട പോസ്റ്റിലൂടെയാണ് അര്‍ജുന്‍ ട്രെയ്‌ലറിനെ അഭിനന്ദിച്ച്. ”വേദനിപ്പിക്കുന്ന ഭംഗി.. ഒരു കവിത പോലെയെന്ന് വരെ പറയാം..” വളരെ ആഴമേറിയ ദൃശ്യങ്ങളുള്ള ട്രെയ്‌ലര്‍ മെന്‍ഷന്‍ ചെയ്ത് കൊണ്ട് അര്‍ജുന്‍ കുറിച്ചു. ടോഡ് ഫിലിപ്‌സ്, സ്‌കോട്ട് സില്‍വര്‍ എന്നിവരാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ടോഡ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സിന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രം ഡി സി ഫിലിംസ് ലോകത്തെമ്പാടുമായി വിതരണം ചെയ്യും.

ചിത്രം ഒക്ടോബര്‍ നാലിനാണ് തിയേറ്ററുകൡലെത്തുക. ട്രെയ്‌ലര്‍ കാണാം..