എ.ആര്‍ റഹ്മാനൊപ്പം കിംഗ് ഖാന്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ വിസ്മയമായ എ.ആര്‍ റഹ്മാന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍  ഷാറൂഖ് ഖാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ നടക്കുന്ന ഹോക്കി വേള്‍ഡ് കപ്പിന്റെ ഭാഗമായി തയ്യാറാക്കുന്ന ഗാനത്തിനായാണ് റഹ്മാന്‍ സംഗീതത്തിനു പുറമേ വിഡിയോയും ഒരുക്കുന്നത്. ഷാറൂഖിന്റെ സാന്നിധ്യമായിരിക്കും വിഡിയോയില്‍ പ്രധാന ആകര്‍ഷണം. നേരത്തേ ഹോക്കി ടീമിന്റെ കഥ പറഞ്ഞ ചക്‌ദേ ഇന്ത്യയില്‍ കിംഗ് ഖാന്‍ മുഖ്യവേഷത്തില്‍ എത്തിയിരുന്നു.