പ്രേക്ഷകരുടെ പ്രിയതാരം ജോജു ജോര്‍ജ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. അപ്പു, പപ്പു, പാത്തു എന്ന വിളിപ്പേരുള്ള തന്റെ മൂന്ന് മക്കളുടെയും പാട്ടുകളാണ് ജോജു പങ്കുവെച്ചിരിക്കുന്നത്. ജോജു പ്രധാന വേഷത്തിലെത്തിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ മനമറിയുന്നോള് എന്ന പാട്ടാണ് പാത്തു പാടുന്നത്. ജോജുവും പാത്തുവിന്റെ കൂടെയുണ്ട്.
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ആരാധകനാണ് ജോജുവിന്റെ മകന്‍ പപ്പു. ചിത്രത്തിലെ ഉയിരില്‍ തൊടും എന്ന ഗാനമാണ് പപ്പു പാടുന്നത്. ഇയാന്‍, സാറാ, ഇവാന്‍ എന്നാണ് മക്കളുടെ യഥാര്‍ത്ഥ പേരുകള്‍. ജോജുവിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേരും അപ്പു പപ്പു പാത്തു എന്നാണ്.