സോഷ്യല്‍ മീഡിയ വഴി സ്ത്രികളുടെയും പെണ്‍കുട്ടികളുടെയും പ്രത്യേകിച്ച് താരങ്ങളുടെ ഫോട്ടോയ്ക്ക് മോശമായ രീതിയില്‍ കമന്റിടുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരികയുമായ അപര്‍ണ്ണ തോമസ്.
തന്റെ ഇസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയോടൊപ്പം അപര്‍ണ്ണ കുറിച്ചതിങ്ങനെയാണ്
എന്റെ ചിത്രങ്ങളില്‍ അഭിപ്രായമിടുന്നത്, ബോഡി ഷെയിമിങ് നടത്തുന്നത് എന്നെ ഒരിക്കലും വേദനിപ്പിക്കില്ല, അതിന് ശ്രമിക്കരുത്.ഞാന്‍ എന്ത് ധരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും, അത് തികഞ്ഞ ആത്മവിശ്വാസത്തോടെ ധരിക്കും.
എല്ലാ ഞരമ്പന്‍മാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ. നിങ്ങള്‍ അത്രക്ക് വലിയ തോല്‍വികളാണ്. നിങ്ങളെ പോലെയുള്ള മാനസിക രോഗികള്‍ നന്നാവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാമെന്നും താരം കുറിച്ചിട്ടുണ്ട്.