എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണ ബാലമുരളി എ്ന്ന മലയാളി താരം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറക്കുന്നത്. എന്നാല്‍ നടി ശ്രദ്ധിയ്ക്കപ്പെട്ടത് സൂറാറൈ പോട്ര് എന്ന ചിത്രത്തിലൂടെയാണ്.സൂര്യയെയും അപര്‍ണ ബാലമുരളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമായിരുന്നു’സൂരറൈ പോട്ര്’.ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.
സൂറാറൈ പോട്ര് എന്ന ചിത്രത്തിന് ശേഷം ധാരാളം അവസരങ്ങള്‍ അപര്‍ണയ്ക്ക് തമിഴകത്ത് നിന്നും വന്നിരുന്നു.അപര്‍ണ ബാലമുരളി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ഒരു തമിഴ് ചിത്രം കൂടി എത്തുകയാണ്. ബധായി ഹോ എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് ഇനി അപര്‍ണ അഭിനയിക്കുന്നത്. ആര്‍ ജെ ബാലാജി നായകനാകുന്ന ചിത്രത്തിന് വീട്ടിലെ വിശേഷങ്ക് എന്നാണ് പേരിട്ടിരിയ്ക്കുന്നത്. ഉര്‍വശി, സത്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആര്‍ ജെ ബാലാജി തന്നെയാണ് ബദായി ഹോയുടെ റീമേക്ക് സംവിധാനം ചെയ്യുന്നത്. ഒരു വലിയ ഷെഡ്യൂളില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രം ബദായി ഹോയില്‍ ആയുഷ്മാന്‍ ഖുറാനാ, നീന ഗുപ്ത, സാനിയ മല്‍ഹോത്ര എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.ബേ വ്യൂ പ്രൊജക്ട്സ് എല്‍ എല്‍ പിയുടെ ബാനറില്‍ ബോണി കപൂര്‍ നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റില്‍ ആരംഭിയ്ക്കും എന്നാണ് നിലവിലെ വിവരം.
ഇത് കൂടാതെ മറ്റൊരു തമിഴ് ചിത്രം കൂടെ അപര്‍ണ കരാറ് ചെയ്തിട്ടുണ്ട്. അശോക് സെല്‍വന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുകയാണ്. സിനിമയുടെ പേര് പുറത്ത് വിട്ടിട്ടില്ല.
അപര്‍ണ ബാലമുരളി നായികയായെത്തുന്ന ഉലയാണ് ഇനി പുറത്തിറങ്ങാനുളള മലയാള ചിത്രം.മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുക. സിനിമയുടെ പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.പ്രവീണ്‍ പ്രഭാറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാകും സിനിമയുടെ പ്രമേയം. സംവിധായകനും സുജിന്‍ സുജാതനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ ആണ് നിര്‍മിക്കുന്നത്.അപര്‍ണ ബാലമുരളിയുടെ മികച്ച കഥാപാത്രമായിരിക്കും ഉലയിലേതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.