ലോക് ഡൗണ്‍കാലത്ത് സ്വന്തം തലമുടി മുറിയ്ക്കാന്‍ പലരും പാടുപെടുകയാണ്. സ്വന്തമായി ‘തല’ കൈകാര്യം ചെയ്ത വീഡിയോയും ഭാര്യയെയും ഭര്‍ത്താവിനെയുമെല്ലാം തല ഏല്‍പ്പിച്ച വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. അനുശ്രീ ഇത്തരത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്…
‘അണ്ണന്റെ കൈയില്‍ അണ്ണനെ വിശ്വസിച്ചു എന്റെ തല കൊടുത്തതിന്റെ പേടി ആണ്’ എന്ന തലക്കെട്ടോടെയാണ് അനുശ്രീ വീഡിയോ പങ്കുവെച്ചത്. എന്റെ അണ്ണന്റെ മുഖത്ത് ഒരു പേടി കണ്ടോ..അതിനു കാരണം ഞാന്‍ ആണ് ഇനി എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ …ഒരു പേടി കണ്ടില്ലേ .അത് അണ്ണന്റെ കൈയില്‍ അണ്ണനെ വിശ്വസിച്ചു എന്റെ തല കൊടുത്തതിന്റെ പേടി ആണ്.