അനുഷ്‌ക ഷെട്ടിയും മാധവനും പ്രധാന വേഷത്തിലെത്തുന്ന നിശബ്ദം എന്ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഹേമന്ദ് മധുക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നു. മൂകയായ ആര്‍ട്ടിസ്റ്റായിട്ടാണ് അനുഷ്‌ക എത്തുന്നത്. ശാലിനി പാണ്ഡെ, അഞ്ജലി, കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്‌സെന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും.
അനുഷ്‌കയുടെ ‘നിശബ്ദം’, ട്രെയിലര്‍ ഇറങ്ങി
','' );
}
?>