ആന്റണി വര്‍ഗ്ഗീസും ,അര്‍ജുന്‍ അശോകനും ഒരുമിക്കുന്ന ‘അജഗജാന്തരം’

ആന്റണി വര്‍ഗ്ഗീസും ,അര്‍ജുന്‍ അശോകനും ഒരുമിക്കുന്ന ചിത്രം അജഗജാന്തരത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘അജഗജാന്തരം’.അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ കിച്ചു ടെല്ലസ്സ് -വിനീത് വിശ്വം എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.

സില്‍വര്‍ ബെ ഫിലിംസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിന്റോ ജോര്‍ജ് ആണ് ഛായഗ്രഹണം.