“എന്നും എപ്പോഴും, എല്ലാം ഒകെ അല്ലെ അണ്ണാ, സ്നേഹപൂർവ്വം ആന്റണി പെരുമ്പാവൂർ”

','

' ); } ?>

ബോക്‌സ് ഓഫീസ് കളക്ഷനില്‍ 250 കോടി രൂപ നേടിക്കൊണ്ട് മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് എമ്പുരാന്‍.
സിനിമയുടെ വലിയ വിജയത്തിന്റെ സന്തോഷത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുകളുമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിനൊപ്പമുള്ള ചിത്രം “എല്ലാം ഓക്കെ അല്ലേ അണ്ണാ” എന്ന ക്യാപ്ഷനോടെയും, മോഹൻലാലിനൊപ്പമുള്ള ചിത്രം “എന്നും എപ്പോഴും” എന്ന കുറിപ്പോടെയും പങ്കുവെച്ചതിന് പിന്നാലെയാണ്, മുരളി ഗോപിയുമൊപ്പമുള്ള ചിത്രം “സ്നേഹപൂർവ്വം” എന്ന ക്യാപ്ഷനോടെ ആന്റണി ഷെയര്‍ ചെയ്തത്. ആന്റണിയുടെ പോസ്റ്റുകള്‍ ആരാധകര്‍ വലിയ രീതിയില്‍ സ്വാഗതം ചെയ്യുകയാണ്.

പൃഥ്വിരാജ്-ആന്റണി പോസ്റ്റ് കണ്ട ഫാന്‍സിന് ഇവരാണ് ശരിക്കും ‘ചങ്ക്’ എന്നതായിരുന്നു അഭിപ്രായം. മേജർ രവി നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ മോഹൻലാൽ ഫാൻസ് പ്രതികരിച്ചിരുന്ന സംഭവവും ഇതിനൊപ്പം ചർച്ചയായിരുന്നു. യഥാർത്ഥ കൂട്ടുകാരന്‍ പ്രശ്‌നമുണ്ടായാൽ ഇത്തരമല്ല പെരുമാറ്റം എന്നായിരുന്നു ഫാൻസ് അസോസിയേഷന്റെ പ്രതികരണം.

എമ്പുരാന്‍ റിലീസായും പത്തു ദിവസത്തിനുള്ളില്‍ 250 കോടി കിട്ടില്ലെന്ന് കരുതിയവർക്ക് ഇതൊരു വലിയ അത്ഭുതമായിട്ടുണ്ട്. 72 ദിവസം കൊണ്ട് 241 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സിനെ വെറും പത്ത് ദിവസത്തിനുള്ളില്‍ എമ്പുരാന്‍ മറികടന്നത് മലയാള ചലച്ചിത്ര വ്യവസായത്തിന് പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

വിഷു റിലീസുകള്‍ എത്തിയാലും എമ്പുരാന്‍ ബോക്സ് ഓഫീസിൽ തുടരുന്ന ആധിപത്യം കുറഞ്ഞേക്കില്ല എന്നാണ് ട്രാക്കേഴ്‌സിന്റെ വിലയിരുത്തല്‍. ഇന്ത്യയ്ക്ക് പുറത്തും സിനിമ മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നത്.