അനൂപ് മേനോനെയും മുരളി ഗോപിയെയും പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് ഗോപന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്വിറ്റ് ഇന്ത്യ’. മലര്‍ സിനിമാസിന്റെ ബാനറില്‍ സഞ്ജിത വി.എസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഷിബിന്‍ ഫ്രാന്‍സിസാണ് ഒരുക്കിയിരിക്കുന്നത്. ബൈജു സന്തോഷ്, സംവിധായകന്‍ രഞ്ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിഎഎ, പാവാട, അണ്ടര്‍ വേള്‍ഡ് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഷിബിന്‍.
അന്‍ഷാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബി കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. മാര്‍ച്ച് പകുതിയില്‍ തിരുവനന്തപുരത്ത് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ജയ്പൂരും കാലിഫോര്‍ണിയയുമാണ് പ്രധാന ലൊക്കേഷന്‍.