അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു…

','

' ); } ?>

നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്തപ്പോഴാകണം ഹാക്കിംഗ് നടന്നത്. അനൂപ് മേനോന്‍ തന്നെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്.

അനൂപ് മേനോന്റെ ഫോട്ടോയ്ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപോള്‍ ഉള്ളത്.പേജിന്റെ അഡ്മിനുകളെ ഹാക്കര്‍മാര്‍ നീക്കം ചെയ്തുവെന്നും അനൂപ് മേനോന്‍ പറയുന്നു.തമാശ വീഡിയോകളാണ് ഇപോള്‍ ഹാക്കര്‍മാര്‍ പേജില്‍ അപ്‌ലോഡ് ചെയ്യുന്നതെന്നും അനൂപ് മേനോന്‍ പറയുന്നു.

അനൂപ് മേനോന്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം 21 ഗ്രാംസ് മോഷന്‍ പോസ്റ്റര്‍ ഇന്നലെയാണ് റിലീസ്ചെയ്തത്. ബിബിന്‍ കൃഷ്ണയാണ് സിനിമയുടെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം. അപ്പു എന്‍ ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം.ഒരു ത്രില്ലര്‍ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞ പോസ്റ്ററില്‍ പ്രധാന താരങ്ങളെ എല്ലാം തന്നെ അവതരിപ്പിക്കുന്നുമുണ്ട്.അനൂപ് മേനോന് പുറമെ രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ലിയോണ, ആണ് മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മാതാവാകുന്ന പദ്മയുടെ ടീസര്‍ പുറത്തിവിട്ടിരുന്നു. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ,സംഭാഷണം എന്നിവക്ക് പുറമേ അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും.ചിത്രത്തിന്റെ ടീസര്‍ ഏറെ പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു.