രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ചിത്രീകരണം കൊവിഡ് ബാധയെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. സിനിമാ സംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നത്.
ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രജനീകാന്ത്, നയന്‍താര അടക്കമുള്ളവര്‍ക്കും കൊവിഡ് പരിശോധന നടത്തിയിരുന്നു. ടെസ്റ്റില്‍ രജനീകാന്തും നയന്‍താരയും കൊവിഡ് നെഗറ്റീവ് ആയിരുന്നു. രണ്ടാഴ്ച്ച സംഘത്തിലെ എല്ലാവരും ക്വാറന്റീനിലേക്ക് മാറുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഡിസംബര്‍ പതിനാലിനാണ് അണ്ണാത്തേയുടെ ചിത്രീകരണം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചത്. നയന്‍താരയും കീര്‍ത്തി സുരേഷുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സിരുതൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകന്.