ആരാധകരുമായി കൂടുതൽ അടുക്കാൻ ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷനുമായി നടി അന്ന രാജൻ

','

' ); } ?>

നടി അന്ന രാജൻ തന്റെ ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ സജീവമാക്കുന്നു. തന്റെ സബ്‌സ്‌ക്രിപ്‌ഷൻ യാത്ര ആരംഭിച്ചിട്ട് രണ്ട് വർഷമായെന്നും ആരാധകരുമായി ബന്ധപ്പെടാൻ പറ്റിയ അത്ഭുതകരമായ ഇടമാണിതെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ‘എന്റെ ലോകത്തേക്ക് കൂടുതൽ അടുക്കാം, സബ്‌സ്‌ക്രിപ്‌ഷനിൽ ചേരൂ’ എന്ന ക്യാപ്ഷനോടെ ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

തന്റെ റീലുകളും ഫോട്ടോകളും വളരെ നേരത്തെ കാണാനും തന്നോട് കൂടുതൽ അടുത്ത ബന്ധം പുലർത്താനും ഈ സബ്‌സ്‌ക്രിപ്‌ഷനിലൂടെ സാധിക്കുമെന്ന് അന്ന പറഞ്ഞു. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ എന്നതുകൊണ്ട് പ്രൊഫഷണൽ അല്ലാത്ത ഉള്ളടക്കം എന്നല്ല അർത്ഥമാക്കുന്നതെന്നും ഗുണമേന്മയും സർഗ്ഗാത്മകതയുമുള്ള മാന്യമായ ഇടപെടലുകൾക്കാണ് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതെന്നും താരം ഓർമ്മിപ്പിച്ചു. അനാവശ്യമായ ഉള്ളടക്കങ്ങൾ ആരും പ്രതീക്ഷിക്കരുതെന്നും പൂർണ്ണമായും പ്രൊഫഷണലായ കാര്യങ്ങൾ മാത്രമേ ഇതിലുണ്ടാകൂ എന്നും താരം പ്രത്യേകം കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ 390 രൂപയാണ് അന്നയുടെ ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ തുക. 627 സബ്‌സ്‌ക്രൈബേഴ്‌സാണ് ഇപ്പോൾ താരത്തിനുള്ളത്. ഇതിനകം തന്നെ 97 സ്റ്റോറികളും 29 റീലുകളും താരം ഇതിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചിയായി അരങ്ങേറ്റം കുറിച്ച അന്ന രാജൻ, വെളിപാടിന്റെ പുസ്തകം, അയ്യപ്പനും കോശിയും, മധുര രാജ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്. സിനിമകൾക്ക് പുറമെ ഉദ്ഘാടന വേദികളിലും സജീവമായ താരം പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ബോഡി ഷെയ്മിങ്ങിനും ഇരയായിട്ടുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് പുതിയ ചുവടുവെപ്പുകളുമായി താരം മുന്നോട്ട് പോകുന്നത്.