അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; വിവാഹവിരുന്ന് നവംബർ 21-ന്

','

' ); } ?>

പ്രമുഖ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യാ മാരനും വിവാഹിതരാകുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്. നവംബർ 21-ന് ചെന്നൈയിലാണ് വിവാഹ വിരുന്ന് നടക്കുന്നത്.

സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും ജൂബിലി ഹിൽസിലെ ഔദ്യോഗിക വസതിയിലെത്തി മുഖ്യമന്ത്രിയെ വിവാഹ വിരുന്നിലേക്ക് ക്ഷണിച്ചതായി മുഖ്യമന്ത്രിയുടെ എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഗ്രീസിലാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

“സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും അദ്ദേഹത്തിന്റെ ഭാര്യ കാവേരി മാരനും മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ ജൂബിലി ഹിൽസിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കുകയും അവരുടെ മകൾ കാവ്യാ മാരന്റെ വിവാഹ വിരുന്നിലേക്ക് ക്ഷണിക്കുകയും ചെയ്തു. അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യയുടേയും വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന വിരുന്ന് നവംബർ 21-ന് ചെന്നൈയിൽ നടക്കും.” എക്സ് അക്കൗണ്ടിൽ പറയുന്നു.

അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്ന് കഴിഞ്ഞ വർഷം അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും അനിരുദ്ധ് ഇത് നിഷേധിച്ചിരുന്നു. എന്നാൽ ഈ വർഷം ജൂണിൽ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്രൻ ഇരുവരുടെയും വിവാഹത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. ബിസിനസ് പശ്ചാത്തലമുള്ള വലിയൊരു കുടുംബത്തിലെ പെൺകുട്ടിയാണ് വധുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുടുംബങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ സ്ഥിരീകരണത്തോടെ വാർത്ത ഉറപ്പായിരിക്കുകയാണ്.

നിലവിൽ തെന്നിന്ത്യയിലും ബോക്സ് ഓഫീസിലും വൻ വിജയങ്ങൾ തീർത്ത ചിത്രങ്ങളുടെ ഭാഗമാണ് അനിരുദ്ധ്. നാനി നായകനായ ‘പാരഡൈസ്’, രജനീകാന്ത് ചിത്രം ‘ജയിലർ 2’ എന്നിവയാണ് ഒടുവിൽ പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങൾ. ഷാരൂഖ് ഖാന്റെ ‘കിങ്’, രജനീകാന്ത്-അശ്വത് മാരിമുത്തു ചിത്രം ‘ധർമൻ’, ശങ്കർ-കമൽഹാസൻ കൂട്ടുകെട്ടിലെത്തുന്ന ‘ഇന്ത്യൻ 3’ എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രധാന പ്രൊജക്റ്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *