നവാഗത സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാ സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ജോലിക്ക് വിദേശത്ത് പോകുമ്പോള്‍ അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍ ആളില്ലാത്തതാണ് വിഷയം. അച്ഛന്റെ ആശയവുമായി ഒത്തുപോകുന്ന ആളെ തിരഞ്ഞ് മടുക്കുമ്പോഴാണ് നായകനെത്തുന്നത്. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍.
കോമഡി ചിത്രങ്ങളുടെ സ്വഭാവത്തിനുമപ്പുറം ജീവിതത്തില്‍ ചിന്തിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ശക്തമായ തിരക്കഥയും റിയലിസ്റ്റിക്കായ സംഭാഷണങ്ങളുമാണ് സിനിമയുടെ ഒഴുക്ക് മനോഹരമാക്കുന്നത്. കണ്ണൂര്‍ ഭാഷ ശൈലിയുടെ ഭംഗിയും സന്ദര്‍ഭോചിതമായ തമാശകളും ചിത്രത്തെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.
നല്ല തുടക്കം, ഒഴുക്ക്, അവസാനം എന്നിങ്ങനെ പ്രേക്ഷകരെ മടുപ്പിക്കാത്ത അവതരണ ശൈലിയാണ് ചിത്രത്തിന്റേത്. പാട്ടിന്റെ വരികളും സംഗീതവുമെല്ലാം ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. ഹരിനാരായണനാണ് വരികള്‍. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും മികച്ചു നില്‍ക്കുന്നു. സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട്, വിദേശ താരം, സൈജു കുറുപ്പ് എന്നിവരുടേയെല്ലാം പ്രകടനം എടുത്ത് പറയേണ്ടതാണ്.
ഇറങ്ങുന്ന സിനിമകളിലെല്ലാം ക്യാരക്ടര്‍ റോളുകളാല്‍ വിസ്മയിപ്പിക്കുന്ന സുരാജിന്റെ കരിയറിലെ തന്നെ വ്യത്യസ്തവും മികവാര്‍ന്നതുമായ വാര്‍ദ്ധക്യ കഥാപാത്രമാണ് ഭാസ്‌കര പൊതുവാള്‍. സനു ജോണ്‍ വര്‍ഗീസിന്റെ, ക്യാമറയും, സൈജു ശ്രീധരന്റെ എഡിറ്റിംഗും ചിത്രത്തെ ഒരേ താളത്തോടെ മുന്നോട്ട് കൊണ്ടു പോകാന്‍ സഹായിച്ചു.
അനുദിനം സാങ്കേതിക വിദ്യ വളരുന്ന കാലത്ത് സോഷ്യല്‍ മീഡിയയില്‍ അംഗത്വമില്ലെങ്കില്‍ ആ വ്യക്തി ജീവിച്ചിരിപ്പില്ലെന്നാണ് വെപ്പ് എന്ന ആശങ്ക പങ്കുവെയ്ക്കുന്ന ചിത്രം, അതേ സമയം സാങ്കേതിക വിദ്യയ്ക്ക് പകരമാവില്ല ഹ്യൂമാനിറ്റിയെന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ന്യൂജെന്‍ കാലത്തെ അടയാളപ്പെടുത്തി കൊണ്ടുപോകുന്ന ചിത്രം മണ്ണില്‍ നിന്ന് കൊണ്ട് മാത്രമേ മനുഷ്യന് ചൊവ്വ സ്വപ്‌നം കാണാന്‍ കഴിയൂ എന്ന് വരച്ചിടുന്നുണ്ട്. താര പൊലിമയില്ലാതെ തിരക്കഥയുടെ ബലത്താലും സംവിധാന മികവിനാലും എത്തുന്ന നവാഗത പരീക്ഷണങ്ങളെ പ്രേക്ഷകര്‍ വേണം ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍.