“ഈ സ്‌കിറ്റ്‌ എഴുതിയവരേയും സംവിധാനം ചെയ്‌തവരേയും അന്നേ ചോദ്യം ചെയ്യേണ്ടതായിരുന്നു, മാപ്പ് പറയേണ്ടത് എന്റെ ഉത്തരവാദിത്വം”; നടി റാസിയോട് അനസൂയ ഭരദ്വാജ്

','

' ); } ?>

മൂന്ന് വർഷം മുമ്പ് താൻ അവതരിപ്പിച്ച വിവാദപരമായ സ്‌കിറ്റ് വൈറലായതിനു പിന്നാലെ നടി റാസിയോട് മാപ്പ് പറഞ്ഞ് നടി അനസൂയ ഭരദ്വാജ്.
റാസിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ സ്‌കിറ്റിലുണ്ടായിരുന്നതിനാലാണ് അനസൂയ മാപ്പ് പറഞ്ഞത്. “ഈ സ്‌കിറ്റ്‌ എഴുതിയവരേയും സംവിധാനം ചെയ്‌തവരേയും അന്നേ ചോദ്യം ചെയ്യേണ്ടതായിരുന്നുവെന്നും, അന്ന് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ലയെന്നും” അനസൂയ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘അത് ഒരു വലിയ തെറ്റായിരുന്നു. ദയവായി എന്റെ ക്ഷമാപണം സ്വീകരിക്കുക. മൂന്ന് വർഷം മുമ്പ് ഞാൻ അവതരിപ്പിച്ച സ്കിറ്റിൽ നിങ്ങളുടെ പേര് തെറ്റായി ഉപയോഗിച്ചു. ഈ സ്‌കിറ്റ്‌ എഴുതിയവരേയും സംവിധാനം ചെയ്‌തവരേയും ഞാൻ അന്നേ ചോദ്യം ചെയ്യേണ്ടതായിരുന്നു. എന്നാൽ, അന്ന് എനിക്ക് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഇനി അത് തിരുത്താനും സാധിക്കില്ല.’ അനസൂയ പറഞ്ഞു.

‘ആളുകൾ മാറുകയും പരിണമിക്കുകയും ചെയ്യും. ഷോയിലെ ഡബിൾ മീനിങ്ങ് പരാമർശങ്ങളെ വിമർശിക്കുന്നതുമുതൽ ആ ഷോ വിടാൻ വരെ ഞാൻ തീരുമാനിച്ചു. സ്‌കിറ്റിൻ്റെ സംവിധായകനും എഴുത്തുകാരനും നിങ്ങളോട് ക്ഷമ ചോദിച്ചില്ലെങ്കിലും എൻ്റെ തെറ്റ് ഏറ്റെടുത്ത് നിങ്ങളോട് മാപ്പ് പറയേണ്ടത് എൻ്റെ ഉത്തരവാദിത്വമാണ്.’ അനസൂയ കൂട്ടിച്ചേർത്തു.

മൂന്ന് വർഷം മുമ്പ് കൊമേഡിയൻ ആദി അവതരിപ്പിച്ച ഒരു സ്‌കിറ്റ് ആണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ സ്‌കിറ്റിൽ അനസൂയയും ഭാഗമായിരുന്നു. വീഡിയോ വീണ്ടും വൈറലായതോടെ ബോഡി ഷേമിങ്ങ് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിൽ ചർച്ച ആരംഭിച്ചു. ദ്വയാർഥം സൂചിപ്പിക്കുന്ന സംഭാഷണങ്ങളും അനസൂയയുടെ പ്രതികരണവും തന്നെ നിരാശയാക്കിയതായി റാസി നേരത്തെ പ്രതികരിച്ചിരുന്നു.