“മൂർഖൻ പാമ്പുകളെ ദേഹത്ത് ഇട്ടിട്ട് ഷൂട്ട് ചെയ്തിട്ടുണ്ട്, പച്ച മാംസം കഴിച്ചിട്ടുണ്ട്”; അനന്യ

','

' ); } ?>

മൂർഖൻ പാമ്പുകളെ ദേഹത്ത് ഇട്ടിട്ട് ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി അനന്യ. 21 ഷോട്ട് വരെയൊക്കെ പാമ്പിനൊകൊണ്ടുള്ള സീനുകൾ പോയിട്ടുണ്ടെന്നും, പച്ച മാംസം കഴിച്ചിട്ടുണ്ടെന്നും അനന്യ പറഞ്ഞു. കൂടാതെ അത്തരമൊരു കഥ ഇന്ന് വന്നാൽ താൻ നോ പറയുമെന്നും അനന്യ കൂട്ടിച്ചേർത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനന്യ ഈ അനുഭവം പങ്കിട്ടത്.

”പാമ്പുകളെ ദേഹത്ത് ഇട്ടിട്ടൊരു പടം ചെയ്തിട്ടുണ്ട്. വലിയ പാമ്പാണ്. അത് ദേഹത്തൂടെ ഇഴയണം. തലയിലൊക്കെ വന്ന് ശൂ ശൂ എന്ന് ചീറ്റണം. പാമ്പ് എന്റെ ദേഹത്തൂടെ ഇഴയണം. പക്ഷെ ആ പാമ്പ് ഇഴയുന്നില്ല. അങ്ങനെ 21 ഷോട്ട് വരെയൊക്കെ പോയിട്ടുണ്ട്. മൂന്ന് പാമ്പുകളുണ്ടായിരുന്നു. വലിയ പാമ്പാണ്. മൂര്‍ഖനാണ്. പിന്നെ പച്ച മാംസം കഴിക്കണം. അതൊക്കെ ചെയ്തിട്ടുണ്ട്.” അനന്യ പറഞ്ഞു.

”അന്ന് ആ ഒരു സ്പിരിറ്റില്‍ എടുത്തു. അന്ന് പാമ്പ് ദേഹത്തൂടെ ഇഴയണം എന്നൊക്കെ പറഞ്ഞപ്പോള്‍ മമ്മി ഭയങ്കര പ്രശ്‌നമുണ്ടാക്കി. അതൊന്നും ശരിയാകില്ല, പാമ്പ് കടിച്ചാല്‍ എന്ത് ചെയ്യുമെന്ന് പറഞ്ഞു. വിഷം എടുത്തതാണെന്ന് അവര്‍ പറഞ്ഞു. പാമ്പ് ചീറ്റും. അവരുടെ ദേഹം വളരെ സോഫ്റ്റാണ്. ദേഹത്തു കൂടെ ഇഴഞ്ഞ് പോകുമ്പോള്‍ ഒന്നും തോന്നില്ല. പക്ഷെ ചീറ്റുമ്പോള്‍ പേടിയാകും. നെറുകയിലൊക്കെ വന്ന് ശൂ ശൂ എന്ന് പറയുകയല്ലേ. അന്ന് അതൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ ഇന്ന് ചോദിച്ചാല്‍ പ്ലീസ് ഇല്ലെന്ന് പറയും.” അനന്യ കൂട്ടിച്ചേർത്തു.