‘രാമായണ’ പരമ്പരയുടെ നിർമാതാവ്; ആനന്ദ് രാമാനന്ദ സാഗർ ചോപ്ര അന്തരിച്ചു

','

' ); } ?>

സംവിധായകൻ രാമാനന്ദസാഗറിൻ്റെ മകൻ ആനന്ദ് രാമാനന്ദ സാഗർ ചോപ്ര അന്തരിച്ചു. 84വയസ്സായിരുന്നു. വെള്ളിയാഴ്‌ച മുംബൈയിലായിരുന്നു അന്ത്യം. ആനന്ദിൻ്റെ കുടുംബമാണ് മരണവാർത്ത അറിയിച്ചത്.

12 വർഷത്തോളമായി പാർക്കിൻസൺ അസുഖവുമായി മല്ലിടുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലരയ്ക്ക് മുംബൈ പവൻ ഹൻസിലാണ് സംസ്കാരം. ആനന്ദിൻ്റെ കുടുംബമാണ് മരണവാർത്ത അറിയിച്ചത്.

‘രാമായണ’ ടെലിവിഷൻ പരമ്പരയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു ആനന്ദ് രാമാനന്ദ സാഗർ. രാമാനന്ദ സാഗറിന് ശേഷം, നിർമാണക്കമ്പനിയായ സാഗർ ആർട്‌സ് നോക്കി നടത്തിയിരുന്നത് ആനന്ദ് ആയിരുന്നു. വാത്മീകി രാമായണവും തുളസീദാസിൻ്റെ രാമചരിതമാനസവും ആസ്പദമാക്കി രാമാനന്ദ സാഗർ ഒരുക്കിയ ‘രാമായണ’ പരമ്പര വലിയ സ്വീകാര്യത നേടിയിരുന്നു. ടെലിവിഷൻ പരമ്പരകൾക്കുപുറമേ ഹിന്ദി ചിത്രങ്ങളും സാഗർ ആർട്‌സ് നിർമിച്ചിട്ടുണ്ട്. ‘ഗീത്’, ‘പ്രേംബന്ധൻ’, ‘മിതവാ’ ഉൾപ്പെടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കളാണ്.