പ്രശസ്ത മലയാള ഹാസ്യ നടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റ പേജിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക്, ക്വീന്‍ നടന്‍ അശ്വിന്‍ ജോസ്, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍ എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്.
എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം. ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മറ്റു കഥാപാത്രങ്ങളായി മനോജ് കെ.ജയന്‍, ടിനി ടോം, ബൈജു സന്തോഷ്, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ എന്നിവരുമെത്തുന്നു. ഹരിശ്രീ അശോകനും ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നുണ്ട്. വളരെ വ്യത്യസ്തമായ ഒരു താരനിരയുമായെത്തുന്ന ചിത്രം ഒരു പൂര്‍ണ കോമഡി എന്റര്‍റ്റെയ്‌നറായിരിക്കും.
പോസ്റ്റര്‍ കാണാം..