ഇന്ന് സുഹൃത്തുക്കള്‍ ആയി മുന്നില്‍ നിന്ന് ചിരിക്കുന്നവരാണ് നാളെ എന്റെ ശത്രുക്കള്‍ ആകുന്നത്: അമൃത നായർ
കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അമൃത. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ വലിയൊരു ജനപിന്തുണ നേടിയെടുക്കാന്‍ അമൃതക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡിന് ശേഷം ഇന്‍സ്റ്റാഗ്രാം റീല്‍സുകളിലൂടെയും ഷോര്‍ട് ഫിലിമുകളിലൂടെയും അമൃത സജീവമായിരുന്നു.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും വേദനകളും ദുരനുഭവങ്ങളും തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും ഇന്‍ഫ്‌ലുന്‍സറുമായ അമൃത. അഭിനയ ജീവിതത്തിലെ തുടക്കം തന്നെ മോശമായ അനുഭവം താന്‍ നേരിട്ടിട്ടുണ്ടെന്നും, തന്നെ കൂടെ നിന്ന് ചതിക്കുന്നത് സ്വന്തം സുഹൃത്തുക്കള്‍ തന്നെയാണെന്നും അമൃത പറഞ്ഞു. സീരിയല്‍ ടുഡേ എന്ന ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അമൃത മനസ്സ് തുറന്നത്.
എന്റെ ആദ്യ വര്‍ക്കായിരുന്നു. ആ സമയത് ലൊക്കേഷനെ കുറിച്ചോ, ക്യാമറയെ കുറിച്ചോ യാതൊരു അറിവുമില്ലായിരുന്നു. അഭിനയിക്കുന്നത് പോലും എങ്ങനെ ആണെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയത്ത് ഒരുപാട് വലിയ ആര്‍ട്ടിസ്റ്റുകള്‍ ഒക്കെ ഉള്ള ഒരു സെറ്റില്‍ ആക്ഷന്‍ സമയത്ത് ഞാന്‍ തെറ്റിക്കുകയോ ചിരിക്കുകയോ ചെയ്തു. ആ സമയത്ത് അസോസിയേറ്റ് ഭയങ്കര മോശമായാണ് സംസാരിച്ചത്. ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകള്‍ പോലും അവര്‍ ഉപയോഗിച്ചു. എനിക്കന്ന് 20 ഓ 21 ഓ വയസ്സ് മാത്രമാണ് പ്രായം.അതുപോലെ തന്നെ ഇന്ന് സുഹൃത്തുക്കള്‍ ആയി മുന്നില്‍ നിന്ന് ചിരിക്കുന്നവരാണ് നാളെ എന്റെ ശത്രുക്കള്‍ ആകുന്നത്. അത് എങ്ങനെയാണെന്ന് പോലും എനിക്കറിയില്ല. സുഹൃത്തുക്കള്‍ കാരണം എന്റെ ഒരുപാട് വര്‍ക്കുകളും, സ്റ്റേജ് ഷോകളും നഷ്ടമായിട്ടുണ്ട്.ആരോടും പരാതിയില്ല. എന്നെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഒരു വഴിയിലൂടെ അത് തുടരും. എന്നാല്‍ ദിവസം കൂടുംതോറും എനിക്ക് പുരോഗമനം ഉണ്ടാവുകയും ചെയ്യും.