
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആൻ മരിയ. മിനി സ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലും താരത്തിന്റെ മുഖം തെളിഞ്ഞിട്ടുണ്ട്. ജീവിതത്തിലെ വേദനകളും വ്യക്തിജീവിതത്തിൽ അഭിമുഖീകരിച്ച പ്രശ്നങ്ങളും ഒകെ തുറന്നു പറഞ്ഞ താരത്തിന്റെ ഇന്റർവ്യൂകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ഓണം ഓർമകളും വിശേഷങ്ങളും പങ്കുവെക്കുകയാണ് താരം. എത്ര ഓണം കഴിഞ്ഞാലും ഇപ്പോഴും ഇഷ്ടമുള്ള ഓണം കുട്ടിക്കാലത്തേതാണെന്നാണ് താരം പറയുന്നത്. കൂടാതെ തന്റെ ഏക മകൾ നിയ റോസിനെ കുറിച്ചും താരം വാചാലയാകുന്നുണ്ട്. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“ഓണം ഓർമ്മകൾ എന്നും പ്രിയപ്പെട്ടതാണ്. കുട്ടികാലത്തെ ഓർമ്മകളാണ് ഏറ്റവും കൂടുതൽ ഞാനെപ്പോഴും ഓർക്കാറുള്ളത്. അന്നൊക്കെ ഓണം ആയാൽ മമ്മിയുടെ വീട്ടിൽ പോകും. ഇന്നത്തെ പോലെ പൂക്കൾ വാങ്ങുന്നതൊന്നും അല്ല. കസിൻസില്ലാവരും ചേർന്ന് പറിച്ച് പത്തു ദിവസവും പൂക്കളമിടും. എല്ലാവരും ചേർന്ന് സദ്യ ഉണ്ടാക്കും. അതൊക്കെയാണ് ഓണം ഓർമ്മകൾ”. ആൻ മരിയ പറഞ്ഞു.
“ഞാനൊരു സൂപർ കൂൾ അമ്മയാണ്, എന്റെ മകൾ എന്നെ ഇപ്പം ഫ്രീക്കി ആക്കാൻ നോക്കി കൊണ്ടിരിക്കുകയാണ്. എനിക്കൊരിക്കലും അവളെ തല്ലേണ്ടി വന്നിട്ടില്ല. വഴക്ക് പറയേണ്ടിടത്ത് നമ്മൾ വഴക്ക് പറയും. പിന്നെ എല്ലാ കാര്യങ്ങളും അവളെന്റെ അടുത്ത് വന്നു പറയും. ഞാനിപ്പോൾ ഷൂട്ടിലാണെങ്കിൽ പോലും സ്കൂൾ വിട്ടു വന്നാൽ എല്ലാ അകര്യങ്ങളും മെസ്സേജ് അയച്ച് ഷെയർ ചെയ്യും. അതവളിൽ ഞാൻ കണ്ട വലിയ പോസിറ്റീവായൊരു കാര്യമാണ്. പിന്നെ അവൾ പ്രണയിക്കുനന്തിന് ഞാൻ എതിരൊന്നുമല്ല, പക്ഷെ എല്ലാത്തിനും ഒരു പ്രായം ഒകെ ഉണ്ട് എന്ന് ഞാൻ പറയും”. ആൺ മരിയ കൂട്ടിച്ചേർത്തു
ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും ചില വെബ് സീരീസുകളിലും ആൻമരിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ജീവിതത്തിലെ വേദനകളും വ്യക്തിജീവിതത്തിൽ അഭിമുഖീകരിച്ച പ്രശ്നങ്ങളും തുറന്നു പറഞ്ഞുകൊണ്ടുള്ള ആൻമരിയയുടെ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.