‘അമ്മ’യ്ക്കായി താരങ്ങളെല്ലാം ഒന്നിച്ചു; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍

അമ്മയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന അക്ഷരവീട് പദ്ധതിയുടെ തീം ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഗാനത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക പ്രതിഭകളും അണിനിരക്കുന്നുണ്ട്.മമ്മൂട്ടി, മോഹന്‍ലാല്‍, പാര്‍വതി ,മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, ബിജുമേനോന്‍, ദുല്‍ഖര്‍ തുടങ്ങിയവരെല്ലാം ഇതില്‍ എത്തുന്നു എന്നതും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നു.

പ്രളയത്തിലകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി എല്ലാവരും കൈകോര്‍ക്കുന്ന പരിപാടി ഡിസംബര്‍ 7നാണ് നടക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമാ തിരക്കുകളെല്ലാം മാറ്റി വെച്ച് താരങ്ങള്‍ റിഹേഴ്‌സല്‍ ക്യാംപിലേക്കെത്തും.