ബിനീഷ് കോടിയേരിയോട് വിശദീകരണം തേടും ,പാര്‍വതിയുടെ രാജി അമ്മ അംഗീകരിച്ചു…

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ അമ്മ യോഗത്തില്‍ തീരുമാനം.നടി പാര്‍വതി തിരുവോത്തിന്റെ രാജി അമ്മ അംഗീകരിച്ചു.എന്നാല്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിന് എതിരെ നടപടി ആവശ്യമില്ലെന്ന് അമ്മ എക്‌സിക്ക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി.

യോഗം ആരംഭിച്ചപ്പോള്‍ തന്നെ ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ ബിനീഷ് കോടിയേരിയെ സംഘടനയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ട് അംഗങ്ങള്‍ക്ക് രണ്ട് നീതി പാടില്ലെന്നും അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന പ്രധാന ആവശ്യം.

അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയിലായിരുന്ന എക്സിക്യുട്ടീവ് യോഗം ചേര്‍ന്നത്.