അമ്മ തിരഞ്ഞെടുപ്പ്; നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളി

','

' ); } ?>

താരസംഘടനയായ ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളി. പേരിലുണ്ടായ പ്രശ്നത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പത്രിക തള്ളിയത്. കഴിഞ്ഞ ദിവസം “തിരഞ്ഞെടുപ്പില്‍ ക്രിമിനല്‍ കേസ് പ്രതികളായ അംഗങ്ങള്‍ മല്‍സരിക്കുന്നതിന് തടസമൊന്നുമില്ലെന്നൊരു വിവാദ പ്രസ്താവന ജോയ്മാത്യു മാധ്യമങ്ങൾക്ക് നൽകിയിരുന്നു.

തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചിട്ടുണ്ട്. പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി 31 ആണ്.
74 പേരാണ് വിവിധ സ്ഥാനങ്ങളിലേക്ക്‌ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്‌. ജനാധിപത്യപരമായി മത്സരം നടക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നടി സരയു പ്രതികരിച്ചിരുന്നു. ആരോപണവിധേയര്‍ മത്സരിക്കുന്നതു സംബന്ധിച്ച ചോദ്യത്തോട് തങ്ങള്‍ കോടതിയല്ല എന്നായിരുന്നു സരയുവിന്റെ പ്രതികരണം. അതെ പോലെ ഇത്തവണ പാനൽ തിരഞ്ഞുള്ള മത്സരമില്ലെന്നാണ് നടൻ രവീന്ദ്രൻ വ്യക്തമാക്കിയത്.

ശ്വേതാ മേനോൻ, ജഗദീഷ്, രവീന്ദ്രൻ, ദേവന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ തുടങ്ങിയവർ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്.
ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ തുടങ്ങിയവർ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും പത്രിക നൽകിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യ നായരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. സരയു, അന്‍സിബ, വിനു മോഹന്‍, ടിനി ടോം, അനന്യ, കൈലാഷ് തുടങ്ങിയവരും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരരംഗത്തുണ്ട്.