അമിത് ചക്കാലക്കലിന്റെ ‘പാസ്പോർട്ട്’; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

','

' ); } ?>

അമിത് ചക്കാലക്കല്‍ നായകനാകുന്ന പാസ്‌പോര്‍ട്ട് എന്ന ചിത്രത്തിന്റെ ടൈറ്റില്‍  പോസ്റ്റര്‍ പുറത്തുവിട്ടു.മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

അസിം കോട്ടൂരാണ് പാസ്‌പോര്‍ട്ട് സംവിധാനം ചെയ്യുന്നത്. ഒരു സംഭവകഥയെ ആസ്പദമാക്കി കെ പി ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസിം കോട്ടൂരും എ എം ശ്രീലാല്‍ പ്രകാശനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ എ എം ശ്രീലാല്‍ പ്രകാശനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലറാണ്. എറണാകുളവും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകള്‍. ഛായാഗ്രഹണം ബിനു കുര്യന്‍, എഡിറ്റിംഗ് വി ടി ശ്രീജിത്ത്, ഗാനരചന വിനായക് ശശികുമാര്‍ , ബി കെ ഹരിനാരായണന്‍ , സംഗീതം സെജോ ജോണ്‍.

അതേസമയം ജിബൂട്ടി എന്ന ചിത്രമാണ് അമിത് ചക്കാലക്കലിന്റെതായി പുറത്തിറങ്ങാനുള്ളത്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

അമിത് ചക്കാലക്കലിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു യുവം.വര്‍ത്തമാന സാഹചര്യത്തിലെ ഒരു പൊളിറ്റിക്കല്‍ പ്രശ്നത്തെ സിനിമാറ്റിക് ശൈലിയില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് യുവം .അമിത് ചക്കാലക്കല്‍ നായകനായി എത്തിയ ചിത്രത്തില്‍ ധന്യ ഹമീദാണ് നായിക. വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം അമിത് നായക വേഷത്തിലെത്തിയ ചിത്രമാണ് യുവം. കേരളത്തിലെ ഏതൊരു വോട്ടറും സംസാരിക്കണം എന്ന് ആഗ്രഹിക്കുന്ന വിഷയമാണ് പിങ്കു പീറ്റര്‍ എന്ന സംവിധായകന്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇടതായാലും വലതായാലും കക്ഷി രാഷ്ട്രീയക്കാര്‍ ആര് വന്നാലും ഒരിക്കലും രക്ഷപെടില്ലെന്ന് ആദ്യം തന്നെ എഴുതി മുദ്രവെയ്ക്കുന്ന കെഎസ്ആര്‍ടിസി എന്ന പൊതുമേഖല സ്ഥാപനത്തെ എങ്ങനെ നഷ്ടത്തില്‍ നിന്നും കരകയറ്റാം എന്നതാണ് ചിത്രത്തിന്റെ കാതലായ വിഷയം.