കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് വീണ്ടും പാലിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബീഹാറിലെ രണ്ടായിരത്തി ഒരുനൂറ് കര്‍ഷകരുടെ കടബാധ്യതയാണ് ബച്ചന്‍ തീര്‍ത്തത്. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബച്ചന്‍ ഈ കാര്യം അറിയിച്ചത്. കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് താന്‍ പാലിച്ചെന്നും കടബാധ്യത തീര്‍ക്കാനുള്ള വന്‍ തുക മക്കളായ ശ്വേതയെയും അഭിഷേകിനെയും ഏല്‍പ്പിച്ചുവെന്നും അവരത് നേരിട്ട് കര്‍ഷകരെ ഏല്‍പ്പിച്ചുവെന്നുമാണ് ബച്ചന്‍ ബ്ലോഗിലൂടെ അറിയിച്ചത്.
നേരത്തെയും ബച്ചന്‍ കര്‍ഷകര്‍ക്ക് സഹായങ്ങളുമായി എത്തിയിട്ടുണ്ട്. മുന്‍പ് ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമുള്ള കര്‍ഷകരുടെ കടബാധ്യത ബച്ചന്‍ തീര്‍ത്തിരുന്നു. ഇനി പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയാണ് അടുത്ത ലക്ഷ്യമെന്നും അമിതാഭ് ബ്ലോഗിലൂടെ അറിയിച്ചു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന്‍മാര്‍ക്ക് തന്റെ എളിയ സാമ്പത്തിക സഹായമെന്നാണ് ബച്ചന്‍ പറയുന്നത്.