ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറുമായി ബിഗ് ബി-വൈറലായി പുതിയ ലുക്ക്

','

' ); } ?>

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ എറ്റവും പുതിയ ചിത്രമായ ഗുലാബോ സിതാബോയ്ക്ക് വേണ്ടി വരുത്തിയ മേക്ക് ഓവറാണ് തരംഗമായി മാറിയിരിക്കുന്നത്. ലഖ്‌നൗവിലുള്ള ഒരു ഗ്രാമീണന്റെ വേഷത്തിലാണ് അമിതാഭ് പ്രത്യക്ഷപ്പെടുന്നത്. തടിച്ച മൂക്കും താടിയും വട്ടക്കണ്ണടയും ധരിച്ചുകൊണ്ടാണ് പുതിയ ചിത്രത്തില്‍ ബച്ചനെ കാണിക്കുന്നത്.

ഷൂജിത് സിര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ഗുലാബോ സിതാബോയുടെ ഷൂട്ടിംഗ് ലഖ്‌നൗവില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആയുഷ്മാന്‍ ഖുറാനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അന്ധാദുന്‍, ബദായി ഹോ എന്നീ സിനിമകള്‍ക്ക് ശേഷമാണ് ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രം എത്തുന്നത്.

ഷൂജിത് സിര്‍ക്കാറിന്റെ അവസാനമായി പുറത്തിറങ്ങിയ ഒക്ടോബര്‍ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. പികു എന്ന ചിത്രത്തിലാണ് ബച്ചനും സിര്‍ക്കാറും അവസാനമായി ഒന്നിച്ചത്. 2020 ഏപ്രില്‍ 24ന് ചിത്രം തീയേറ്ററുകളിലെത്തും.