ബോളിവുഡില്‍ താരങ്ങള്‍ക്കൊപ്പം ഇപ്പോള്‍ വിവാദങ്ങളില്‍ അകപ്പെടുന്നത് താരുപത്രിമാരാണ്. കഴിഞ്ഞ ദിവസമാണ് നടന്‍ അജയ് ദേവ്ഗണിന്റെ മകള്‍ നൈസ വസ്ത്രധാരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇരയായത്. ഇതിന് മറുപടിയുമായി അജയ് തന്നെ രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകള്‍ ഐറയുടെ പുറകെയാണ് പാപ്പരാസികള്‍. തന്റെ പേജിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പുറത്തുവന്ന ഐറയുടെ ചിത്രങ്ങളാണ് ഒരു കൂട്ടം പ്രേക്ഷകര്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇരയാക്കിയിരിക്കുന്നത്. ഐറയും കാമുകനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദം തുടങ്ങിയത്.
ആമീര്‍ ഖാനും ആദ്യ ഭാര്യ റീന ദത്തയിലുമുള്ള മകളാണ് ഐറ. നേരത്തെ താരപിതാവിനൊപ്പമുള്ള ഐറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഐറയും ബോയ് ഫ്രണ്ട് മിഷാല്‍ ക്രിപലാനിയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമാണ് മിഷാല്‍. ഐറയുടെയും കാമുകന്റെയും ചിത്രങ്ങളും വീഡിയോസും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കാരണം വീഡിയോയില്‍ ഉപയോഗിപ്പിക്കപ്പെട്ടു എന്ന് പറയുന്ന ലഹരി വസ്തുക്കളുടെ ദൃശ്യങ്ങളാണ്.
മിഷാലിന്റെ മ്യൂസിക് വീഡിയോകളില്‍ മദ്യവും മയക്ക് മരുന്നു ലൈംഗികതയും നിറയുന്നതാണെന്നാണ് പ്രധാന വിമര്‍ശനം. ഇത്തരം വീഡിയോ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള താരപുത്രിയുടെ ചിത്രങ്ങളായിരുന്നു സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. മിഷാലും ഐറയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇരുവരുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ കൊടുത്തിരിക്കുന്നതും.