‘ഓപ്പറേഷൻ സിന്ദൂറിൽ ഒരു സാധാരണക്കാരനും ഉൾപ്പെട്ടിട്ടില്ലെന്ന് മനസ്സിലായി’; ഓപ്പറേഷൻ സിന്ദൂറിനെ പ്രതികൂലിച്ച് എഴുതിയ പോസ്റ്റ് പിൻവലിച്ച് നടി ആമിന നജിം

','

' ); } ?>

പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതിഷേധിച്ച് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ പ്രതികൂലിച്ച് എഴുതിയ പോസ്റ്റ് പിൻവലിച്ച് നടി ആമിന നജിം. കൂടാതെ അത്തരമൊരു പോസ്റ്റ് ഇട്ടതിനു താരം ക്ഷമ ചോദിക്കുകയും ചെയ്തു. “പാക് പൗരന്മാരെ കൊല്ലുന്നതിനെക്കുറിച്ച് ഒരു അഭിഭാഷകൻ പറഞ്ഞ ഒരു കാര്യം ഞാൻ പോസ്റ്റ് ചെയ്തിരുന്നു, പക്ഷേ ആക്രമണത്തിൽ ഒരു സാധാരണക്കാരനും ഉൾപ്പെട്ടിട്ടില്ലെന്ന് ഔദ്യോഗിക വിശദീകരണം ലഭിച്ചയുടനെ ഞാൻ ആ പോസ്റ്റ്പി ൻവലിച്ചു. അത്തരമൊരു കുറിപ്പ് പങ്കുവെച്ചതിനു ഞാൻ ക്ഷമ ചോദിക്കുന്നു.” എന്നാണ് ആമിന കുറിച്ചത്. തന്റെ ഇൻസ്റ്റഗ്രാം പേജ് വഴിയായിരുന്നു താരത്തിന്റെ പ്രതികരണം.

നമ്മുടെ രാജ്യം കൊലപാതകത്തെ പരിഹാരമായി തേടിയതിൽ എനിക്ക് ലജ്ജ തോന്നുന്നു. യുദ്ധം സമാധാനം കൊണ്ടുവരുന്നില്ല, കൊലപാതകവും കൊണ്ടുവരുന്നില്ല എന്നത് ഓർക്കുക. ഞാൻ അതിനെ പിന്തുണയ്ക്കുന്നില്ല. എന്ന രീതിയിലുള്ള കുറിപ്പ് കഴിഞ്ഞ ദിവസം ആമിന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്ക് വെച്ചിരുന്നു. നിരവധിപേരാണ് താരത്തിനെ എതിർത്തും അനുകൂലിച്ചതും രംഗത് വന്നിട്ടുനാടിയിരുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തതിൽ പ്രതിഷേധം അറിയിക്കുകയായിരുന്നു ആമിന. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് ഇന്ത്യാ പാകിസ്താനെ തിരിച്ച് ആക്രമിച്ചത്. കൃത്യതയുള്ള ഫ്രാൻസ് നിർമിത മിസൈലുകളായ സ്കാൽപ്, ക്രൂയിസ് മിസൈലുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ സംഭവത്തിനെ അഭനന്ദിച്ച് രംഗത്ത് വന്നിരുന്നു.

നീതി നടപ്പാകട്ടെ’ എന്നായിരുന്നു തെന്നിന്ത്യൻ താരം അല്ലു അർജുൻ നടത്തിയ പ്രതികരണം. ‘ഇതാണ് ഇന്ത്യൻ സൈന്യത്തിന്റെ മുഖം, ജയ് ഹിന്ദ്’ എന്ന് ഷെയർ ചെയ്‌തത് ശിവകാർത്തികേയൻ.

‘ഓപ്പറേഷൻ സിന്ദൂറിൽ നമ്മുടെ സൈന്യത്തിന്റെ സുരക്ഷക്കും ശക്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നു’, എന്ന് ജൂനിയർ എൻടിആർ കുറിച്ചു. ‘ജയ് ഹിന്ദ് കി സേന, ഭാരത് മാതാ കി ജയ്’ എന്ന് എഴുതി റിതേഷ് ദേശ്മുഖ്. ഇന്ത്യൻ പതാകയുടെ ഇമോജിക്കൊപ്പം ‘ജയ് ഹിന്ദ്’ എന്ന് ഷെയർ ചെയ്‌തത് ചിരഞ്ജീവി.

‘ഓപ്പറേഷൻ സിന്ദൂർ വീണ്ടും തെളിയിച്ചിരിക്കുന്നു, രാജ്യത്തിന് വേണ്ടി യഥാർത്ഥ ഹീറോകൾ എന്നും ഉണ്ടാകും’ എന്ന് മമ്മൂട്ടി പറഞ്ഞു. ‘ദൗത്യം പൂർത്തിയാകുന്നത് വരെ അവസാനമില്ല; രാജ്യം മുഴുവൻ സൈന്യത്തോടൊപ്പം’, എന്നായിരുന്നു രജനികാന്തിന്റെ വാക്കുകൾ. ഓപ്പറേഷൻ സിന്ദൂറിന്റെ ചിത്രത്തെ ഫേസ്ബുക്ക് കവർ ഫോട്ടോയാക്കി മോഹൻലാൽ തന്റെ പിന്തുണ പ്രകടിപ്പിച്ചു.