“സ്വന്തം മകന് ഇഷ്ടപെട്ട ഭക്ഷണം വാങ്ങിക്കൊടുക്കാൻ പോലും കയ്യിൽ പണം ഇല്ലാതിരുന്ന അമ്മയായിരുന്നു ഞാൻ”; അമേയ നായർ

','

' ); } ?>

“സ്വന്തം മകന് ഇഷ്ടപെട്ട ഭക്ഷണം വാങ്ങിക്കൊടുക്കാൻ പോലും കയ്യിൽ പണം ഇല്ലാതിരുന്ന സന്ദർഭമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് സീരിയൽ താരം അമേയ നായർ. കൂടാതെ അന്ന് ജീവിതത്തിൽ ഒരു രൂപയ്ക്കും വിലയുണ്ടെന്ന് താൻ തിരിച്ചറിഞ്ഞെന്നും, അത് വലിയൊരു പാഠമായിരുന്നെന്നും അമേയ കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

” ഞാൻ വിവാഹമോചിതയായി നിൽക്കുന്ന സമയത്ത് മകൻ ഹോസ്പിറ്റലിൽ ആയി. അവനന്ന് കുഞ്ഞാണ്. ഞാനന്ന് “മൂന്ന് മണിപ്പൂവ്” സീരിയൽ ചെയ്യുന്ന സമയവും. ഹോസ്പിറ്റൽ കാര്യങ്ങൾക്കും, മറ്റുമായി കയ്യിലുള്ള പണമൊക്കെ ഏകദേശം തീർന്നിരുന്നു. ഒരു ദിവസം ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ അവൻ കഴിക്കാനുള്ള ആഗ്രഹം കൊണ്ട് ഒരു മസാല ദോശ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു. മസാല ദോശയ്ക്ക് 41 രൂപയാണ്. പക്ഷെ എന്റെ കയ്യിലുള്ളത്ഴും ആകെ 28 രൂപയും. ഞാൻ പിന്നെ ഒരു വിധം അവനെ സമാധാനിപ്പിച്ച് കഞ്ഞി വാങ്ങി കൊടുത്തു. കഞ്ഞിക്ക് 18 രൂപയാണ്. എന്നിട്ട് വാഷ്‌റൂമിൽ കയറി ഒരുപാട് കരഞ്ഞു”. അമേയ നായർ പറഞ്ഞു.

“അന്ന് ജീവിതത്തിൽ 1 രൂപയ്ക്കും വിലയുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതെന്റെ ജീവിതത്തിൽ ഒരു വലിയ പാഠമായിരുന്നു. 31 രൂപ കൊടുക്കേണ്ടിടത്ത് 31 തന്നെ വേണം. 30 ഉണ്ടായിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി”. അമേയ നായർ കൂട്ടിച്ചേർത്തു.

ഫ്ളവേഴ്സിലെ “മൂന്നു മണി പൂവ്”, ഏഷ്യാനെറ്റിലെ “കുടുംബ വിളക്ക്” തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ നടിയാണ് ‘അമേയ നായർ’. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മിനി സ്‌ക്രീനിൽ തന്റേതായൊരിടം നേടിയെടുക്കാൻ അമേയ്ക്ക് സാധിച്ചിട്ടുണ്ട്.