ഇന്ന് മുതല്‍ അമീറാ

','

' ); } ?>

ബാലതാരം മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അമീറാ’ എന്ന ചിത്രം ഇന്ന് മുതല്‍ റിലീസ് ചെയ്യുന്നു. ഫസ്റ്റ് ഷോസ്, ലൈം ലൈറ്റ്, സീനിയ എന്നീ . ഒ ടി ടി പഌറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പൗരത്വ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് അമീറാ. മീനാക്ഷിയുടെ അച്ഛന്‍ അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. അനൂപും സമീര്‍ അബ്!ദുള്‍ സമദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ റിയാസ് മുഹമ്മദ് ആണ് സംവിധാനം. ഛായാഗ്രഹണം പി പ്രജിത്ത്. എഡിറ്റിംഗ് സനല്‍ രാജ്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടൈറ്റില്‍ ഗാനത്തിന് നല്ല സ്വീകാര്യത ലഭിച്ചിരുന്നു. ‘മലയോരം വെയില്‍ കായുന്നേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിത ഹരിബാബുവാണ്. സംഗീതം അനൂപ് ജേക്കബ്. ഗായത്രി ഓമനക്കുട്ടനാണ് പാടിയിരിക്കുന്നത്. മീനാക്ഷിക്കൊപ്പം സഹോദരന്‍ ആരിഷ് അനൂപ്, കോട്ടയം രമേശ്, കോട്ടയം പുരുഷന്‍, ബോബന്‍ സാമുവല്‍, സന്ധ്യ മൂവാറ്റുപുഴ, സുജാത ബിജു, മായ സജീഷ്, സുമേഷ് ഗുഡ് ലക്ക്, ഉമേഷ് ഉണ്ണികൃഷ്!ണന്‍, മീനാക്ഷി മഹേഷ്, പോള്‍ ഷെറിന്‍, ലിജോ ജോണ്‍സണ്‍ എന്നിവരും അഭിനയിക്കുന്നു.

ബാലനടിയായാണ് മലയാള സിനിമയില്‍ ബേബി മീനാക്ഷി എന്നറിയപ്പെടുന്ന അനുനയ അനൂപ് അരങ്ങേറ്റം കുറിച്ചത്. കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയായ അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് കോട്ടയം ജില്ലയിലെ പാദുവയില്‍ അനുനയ ജനിച്ചു. കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ പഠിക്കുന്ന അനുനയയ്ക്ക് ആരിഷ് എന്നു പേരുള്ള ഒരു സഹോദരനുമുണ്ട്. വണ്‍ ബൈ ടു, ഒരു നോട്ട് പറഞ്ഞ കഥ, ജമ്‌നാ പ്യാരി, ആന മയില്‍ ഒട്ടകം, അമര്‍ അക്ബര്‍ അന്തോണി, ഒപ്പം, ഒരു മുത്തശ്ശി ഗദ്ദ, മോഹന്‍ലാല്‍ തുടങ്ങീ ചിത്രങ്ങളില്‍ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.