ബാലതാരം മീനാക്ഷി കേന്ദ്ര കഥാപാത്രമായി എത്തുന്ന അമീറയിലെ ആദ്യ ഗാനം റിലീസായി. കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഇന്ദ്രന്‍സ് തുടങ്ങി നാല്‍പതോളം താരങ്ങളുടെ ഫെസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. നവാഗതയായ ഫാത്തിമ തസ്‌നീം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.സംഗീത സംവിധാനം അനൂപ് ജേക്കബ് .ചിത്രം ഉടന്‍ റിലീസിനെത്തും.
പൗരത്വബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്ത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും അതിജീവനവുമാണ് ചിത്രം പറയുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ദേയനായ റിയാസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.