‘അമീറ’യായി അനു സിതാര വീണ്ടും തമിഴിലേക്ക്..

','

' ); } ?>

‘അമീറ’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി മലയാളത്തിലെ തിരക്കേറിയ യുവ നായികമാരിൽ ശ്രദ്ധേയയായ അനു സിതാര വീണ്ടും തമിഴിലേക്ക‌്. അനു സിതാരയുടെ രണ്ടാമത്തെ തമിഴ‌് ചിത്രമാണ‌് ‘അമീറ’. തരുൺ ഗോപി സംവിധാനം ചെയ‌്ത‌് 2015 ൽ പുറത്തിറങ്ങിയ ‘വെറി’യാണ‌് അനു സിതാരയുടെ ആദ്യ തമിഴ‌്ചിത്രം.
അമീറയുടെ ഫസ‌്റ്റ‌് ലുക്ക‌് പോസ‌്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. പോസ്റ്ററില്‍ ടൈറ്റില്‍ കഥാപാത്രമായ അനു സിതാര മാത്രമാണുള്ളത്. നായികാ പ്രാധാന്യമുള്ള ചിത്രമാകും അമീറ എന്നാണ് അറിയുന്നത്.

നവാഗതനായ കെ. സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർ.കെ. സുരേഷ് നായകനാകുന്നു. രാഷ്ട്രീയപ്രവർത്തകൻ സീമാനും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു. വിശാൽ ചന്ദ്രശേഖർ സംഗീതം. ഛായാഗ്രഹണം ചെഴിയൻ. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.