ഹോളിവുഡും കഴിഞ്ഞ് ബോളീവുഡിനെ വിറപ്പിക്കുകയാണ് ലൈംഗീകാതിക്രമങ്ങള്‍ തുറന്നു പറയുന്ന മീ ടു ക്യാംപെയിന്‍. വിഷയം തരംഗമായതോടെ ക്യാംപയിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സൂപ്പര്‍താരമായ ആമീര്‍ഖാനും ഭാര്യ കിരണ്‍ റാവുവും. ഇതോടെ സുഭാഷ് കപൂറിന്റെ ചിത്രത്തില്‍ നിന്നും പിന്മാറുന്നുവെന്ന് കാര്യം ആമീര്‍ തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. സുഭാഷ് കപൂറിനെതിരെ നടി ഗീതിക ത്യാഗി ലൈംഗികാരോപണം നല്‍കിയതിന് പിന്നാലെയാണ് ക്യംപെയ്‌നിന് പിന്തുണയുമായി ഇരുവരും എത്തിയത്. പ്രശസ്ത സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന ‘മൊഗുള്‍’ ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്നും ഇരുവരും അറിയിച്ചു. ലൈംഗീക അതിക്രമങ്ങള്‍ നേരിട്ടവര്‍ക്കൊപ്പമാണ് തങ്ങളെന്നും ആരോപണം നേരിടുന്നവരുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമീര്‍ ഖാന്‍ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി. തങ്ങള്‍ ആരേയും കുറ്റക്കാരനാണെന്ന് വിധിക്കുന്നില്ല; അതിന് ഞങ്ങള്‍ കോടതിയോ അന്വേഷണ ഉദ്യോഗസ്ഥരോ അല്ല, കുറ്റം തെളിയുന്നതുവരെ ഞങ്ങള്‍ മാറി നില്‍ക്കുകയാണെന്നും ആമീര്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
മീ ടു- ക്യാംപെയിനിന് പിന്തുണയുമായി ആമീര്‍ഖാന്‍
','' );
}
?>