
ഈയിടെ മാധ്യമങ്ങളില്‍ ഏറെ സ്ഥാനം നേടിയ വാര്‍ത്തയാണ് അഭിനേത്രി അമ്പിളി മോഹനും സീരിയല്‍ നടന്‍ ആദിത്യനും തമ്മിലുള്ള വിവാഹം. ഇരുവരുടെയും പുനര്‍ വിവാഹത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ തന്നെ മുന്‍ ഭര്‍ത്താവ് ലോവല്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും പുറത്തു വിട്ടു. എന്നാല്‍ ഇത് അമ്ബിളിദേവിയോടുള്ള മധുര പ്രതികാരം എന്ന അടിക്കുറിപ്പോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇതിനു മറുപടി നല്‍കി അമ്പിളി ദേവിയും ഭര്‍ത്താവ് രംഗത്തെത്തി.
സിനിമ-സീരിയല്‍ താരം അമ്പിളി ദേവിയുടെയും സീരിയല്‍ താരമായ ആദിത്യനും തമ്മിലുള്ള വിവാഹവാര്‍ത്തയെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പലവിധത്തിലുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യനും മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സു തുറന്നത്.
അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹവാര്‍ത്തയറിഞ്ഞ് അമ്പിളി ദേവിയുടെ മുന്‍ഭര്‍ത്താവ് സീരിയലിന്റെ ഷൂട്ടിങ് സൈറ്റില്‍ വച്ച് കേക്ക് മുറിച്ചാഘോഷിച്ച വാര്‍ത്തയെക്കുറിച്ചും തന്റെ ജീവിതത്തിലുണ്ടായ വിഷമങ്ങളെക്കുറിച്ചും അമ്പിളീ ദേവി പറഞ്ഞതിങ്ങനെ:-
” കേക്ക് മുറിയെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. എന്റെ മകന്റെ ആറാമത്തെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുഞ്ഞിന്റെ ഒരു പിറന്നാളിന് പോലും കേക്ക് മുറിയ്ക്കാത്ത ആളാണ്. അങ്ങനെയൊരാള്‍ ഇപ്പോള്‍ കേക്ക് മുറിക്കാന്‍ കാണിച്ച വലിയ മനസിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല. അതൊക്കെ ഒരോരുത്തരുടെ സംസ്‌കാരമാണ്”.
എന്റെ വിവാഹം 2009ലായിരുന്നു. അന്നുമുതല്‍ ഒരുപാട് അനുഭവിച്ചു. അതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, എനിക്കന്ന് വേണമെങ്കില്‍ ഒരു പ്രസ്മീറ്റ് വിളിച്ച് എല്ലാവരെയും കാര്യങ്ങള്‍ അറിയിക്കാമായിരുന്നു. പക്ഷേ അങ്ങനെയൊന്നും ചെയ്യാതിരുന്നത് ഇന്‍ഡസ്ട്രിയില്‍ തന്നെയുള്ളയാളല്ലേ എന്നു വിചാരിച്ചു മാത്രമാണ്.”
അതിനു പിന്നാലെ ആദിത്യന്റെ നാലാം വിവാഹമാണ് ഇതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് ആദിത്യനും മറുപടി നല്‍കി. എല്ലാ പ്രചാരണങ്ങള്‍ക്കും പിന്നില്‍ ആ നിര്‍മ്മാതാവ് ആണെന്നും ഇനിയും കുപ്രചാരണങ്ങള്‍ തുടരുകയാണെങ്കില്‍ ഇയാള്‍ക്കെതിരെയുള്ള തന്റെ കൈയിലുള്ള പല തെളിവുകളും വാര്‍ത്തകളും പത്രസമ്മേളനം വിളിച്ച് വെളിപ്പെടുത്തുമെന്നും ആദിത്യന്‍ പറയുന്നു. എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍. ഒരു വര്‍ക്ക് ലഭിച്ചാല്‍ അത് മുടക്കും. താന്‍ പല സ്ഥലങ്ങളില്‍ നിന്നും താമസം മാറാന്‍ തന്നെ കാരണം അയാളാണെന്നും ആദിത്യന്‍ വെളിപ്പെടുത്തുന്നു.