ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
ജയറാം കൈലാസാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്‌ക്രിപ്റ്റ് ഉമേഷ് കൃഷ്ണന്‍. ഷെഹീന്‍ സിദ്ദിഖ്, ധര്‍മ്മജന്‍,ബിജുകുട്ടന്‍, സുധീര്‍ കരമന,മേജര്‍ രവി,മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍,മുരളി ചന്ദ്, ഷാജു ശ്രീധര്‍,നോബി, ഉല്ലാസ് പന്തലം,അസീസ് വോഡാഫോണ്‍,സുനില്‍ സുഖദ,അനീഷ് ജി മേനോന്‍, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍,എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത് ചന്ദ്രന്‍ നായര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എഡിറ്റിങ് രഞ്ജന്‍ എബ്രാഹം.
സംഗീതം അരുള്‍ ദേവും, രഞ്ജിന്‍ രാജും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.