ആമസോണ്‍ മഴക്കാടുകളെ തീപിടിത്തത്തില്‍നിന്ന് രക്ഷിക്കാന്‍ ഹോളിവുഡ് താരം ലിയാനര്‍ഡോ ഡികാപ്രിയോയും. ഡികാപ്രിയോയുടെ നേതൃത്വത്തിലെ ‘എര്‍ത്ത് അലയന്‍സ്’ എന്ന സംഘടനയിലൂടെ 35 കോടിയാണ് താരം നല്‍കുന്നത്. തീയണക്കാന്‍ ശ്രമിക്കുന്ന പ്രദേശവാസികള്‍ക്കും അവരുടെ സംഘടനകള്‍ക്കുമാണ് സഹായ ധനം നല്‍കുക.
ഈ വര്‍ഷം ഇതുവരെ 72,000 കാട്ടുതീ ആണ് മേഖലയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ബാധിച്ചതിനെക്കാള്‍ 80 ശതമാനം സ്ഥലങ്ങളിലേക്ക് ഇത്തവണ തീ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ആമസോണ്‍ കത്തിയെരിയുന്ന ചിത്രങ്ങള്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച് ഡികാപ്രിയോ അടക്കം നിരവധി പ്രമുഖര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.
‘ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകള്‍, ഭൂമിയിലെ ഓക്സിജന്റെ 20 ശതമാനം നല്കുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശം കഴിത്ത 16 ദിവസമായി കത്തിക്കൊണ്ടിരിക്കുകയാണ്. ഒരു മാധ്യമവും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്?’ എന്ന് ഡികാപ്രിയോ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ‘എര്‍ത്ത് അലയന്‍സ്’ എന്ന വെബ്സൈറ്റില്‍ ആമസോണ്‍ ഫോറസ്റ്റ് ഫണ്ട് എന്ന പേരിലാണ് ഡികാപ്രിയോയും സുഹൃത്തുക്കളും സംഭാവന തേടുന്നത്.